കേരളപോലിസും ന്യൂജനറേഷനിലേക്ക്: പെറ്റീഷന്‍ രജിസ്റ്റര്‍ ഇനി ഡിജിറ്റല്‍ ഫയലില്‍

 


കൊച്ചി: (www.kvartha.com 28/01/2015) പോലിസ് സ്‌റ്റേഷനുകളില്‍ ഇനി മുതല്‍ ഫയലുകളില്ല, പെറ്റീഷന്‍ രജിസ്റ്റും കറണ്ട് രജിസ്റ്ററും ഉപയോഗിച്ച് പരാതികള്‍ ഡിജിറ്റല്‍ ഫയലാക്കി കൈകാര്യം ചെയ്യാനാണ് ഡി.ജി.പിയുടെ നിര്‍ദേശം.

എല്ലാ പോലിസ് ഓഫീസുകളിലും ഭരണപരമായ കാര്യങ്ങള്‍ iAPS (ഇന്റേണല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം) മൂലം നടത്താനാണ് തീരുമാനം. ഡി.ജി.പി കെ.എസ്. ബാലസുബ്രമണ്യന്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനും നല്‍കി.

ഇനി മുതല്‍ പോലിസ് വകുപ്പിലെ ഓഫിസുകളില്‍ നിന്നും ഡിപ്പാര്‍ട്ടമെന്റിനകത്ത് തീര്‍പ്പ് കല്‍പിക്കേണ്ട തപാലുകള്‍ ഈ സംവിധാത്തിലൂടെ മാത്രമേ പോലിസ് ആസ്ഥാനത്ത് സ്വീകരിക്കുകയുള്ളൂ. ഇത് നടപ്പാക്കുന്നുവെന്നത് പോലിസ് ആസ്ഥാനത്തെ എ.ഐ.ജി മാരും മറ്റ് എസ്.പിമാരും ഉറപ്പുവരുത്തണം. ബില്ലുകള്‍, മേലൊപ്പ് ആവശ്യമുള്ളവ, പി.ആര്‍. മനിസിട്‌സ് , സര്‍ക്കാരിലേക്ക് നല്‍കേണ്ട രേഖകള്‍ എന്നിവ കടലാസില്‍ തന്നെയാണ് സ്വീകരിക്കുക. എന്നാല്‍ കംപ്യൂട്ടര്‍ വിതരണം പൂര്‍ത്തിയാകാത്ത ഓഫിസുകളില്‍ (എ.ആര്‍. ക്യാമ്പ്, കമ്പനി ഓഫിസകള്‍ ബറ്റാലിയന്‍ കമ്പനി ഓഫിസുകള്‍ ) കംമ്പ്യൂട്ടര്‍ ലഭ്യമാകുന്ന മുറയേക്കേ ഈ നിയമം ബാധകമാക്കൂ.

കേരളപോലിസും ന്യൂജനറേഷനിലേക്ക്: പെറ്റീഷന്‍ രജിസ്റ്റര്‍ ഇനി ഡിജിറ്റല്‍ ഫയലില്‍സംസ്ഥാനത്തെ രണ്ടു ജില്ലാ പോലിസ് ഓഫിസുകളില്‍ ഫ്രന്റ് ഓഫിസ് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെത്തുന്ന പരാതി iaps ലൂടെ സ്വീകരിക്കുന്നതിനും രസീത് നല്‍കുന്നതിനും പുറമെ പരാതിയെ സംബന്ധിച്ച വിവരം പരാതിക്കാരനെ അറിയിക്കുന്നതിനും ഈ സംവിധാനം തുടങ്ങാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകളില്‍ പേഴ്‌സണ്‍ രജിസ്റ്റര്‍ എഴുതുന്നത് നിര്‍ത്തലാക്കി IAPS ല്‍ നിന്ന് പ്രിന്റ് എടുക്കണം. ഫയലുകള്‍ ഭൗതിക രൂപത്തില്‍ ഇനി ഓഫിസുകളില്‍ കൈകര്യം ചെയ്യരുതെന്നും ഇക്കാര്യം മേലധികാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഉത്തരവ്. അതുപോലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകള്‍ ജീവനക്കാരുടെ എണ്ണം ക്യത്യമായി ഈ ആപ്ലികേഷനില്‍ രേഖപെടുത്തണം.

പോലിസ് സ്‌റ്റേഷനിലെത്തുന്ന പരാതികള്‍ക്ക് ക്യത്യമായി രസീത് നല്‍കണം. ഇതിനായി iAps ലൂടെ പരാതി തയാറാക്കുകയും ഉടന്‍ പരാതികള്‍ക്ക് നമ്പര്‍ നല്‍കി രസീത് നല്‍കുകുയം വേണം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Police, Digital, Complaint, Kerala , DGP, Registrar, Petition, Administration, Police station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia