56-ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 4 മുതല്‍ 7വരെ
Dec 1, 2012, 23:13 IST
തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നാല് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കും. നാലിന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ., മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. പബ്ലിക് ഇന്സ്ട്രക്ഷന് ഡയറക്ടര്‍ എ. ഷാജഹാന് സ്വാഗതവും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും പറയും. മാര്‍ച്ച് പാസ്റ്റ് ഉള്‍പെടെ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികള്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്നു.
രണ്ടാം തീയതി വൈകിട്ട് ആറിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് മന്ത്രി പി.കെ. ബാബു കൈമാറുന്ന ദീപശിഖ ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നിന് രാവിലെ 9.30ന് ജില്ലാതിര്‍ത്തിയായ കല്ലമ്പലത്ത് വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. മൂന്നിന് വൈകിട്ട് നാല് മണിക്ക് പി.എം.ജിയില്‍ കോമണ്‍വെല്‍ത്ത് താരം ഷര്‍മി ഉലഹന്നാന് ദീപശിഖ ഏറ്റുവാങ്ങും. 4.15ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതും ബി. സത്യന് എം.എല്‍.എ., ഷര്‍മി ഉലഹന്നാന് എന്നിവരില്‍ നിന്ന് മന്ത്രി അനൂപ് ജേക്കബ് ഏറ്റുവാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.
മുഖ്യവേദി യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ്. ഹാമര്‍ത്രോ, ഡിസ്കസ് ത്രോ എന്നിവ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും മറ്റിനങ്ങള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും നടക്കും.
1355 ആണ് കുട്ടികളും, 1272 പെണ്‍കുട്ടികലും അടക്കം 95 ഇനങ്ങളിലായി ഈ ചാമ്പ്യന്‍ഷിപ്പില്‍ 2700 ഓളം കായിക പ്രതിഭകള്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജില്ലാ ക്രമത്തില്‍ താമസ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കുന്ന ജില്ലകളുടെ രജിസ്ട്രേഷന് മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ്.എം.വി. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും.
കായികമേളയോടനുബന്ധിച്ച് ആംബുലന്‍സ് ഉള്‍പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കി. മേളയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നതിനായി ആധുനിക രീതിയിലുള്ള ഒരു മീഡിയ റൂം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചു. മീഡിയാ റൂമിന്റെ നമ്പര്‍ 0471-2300390. ഏറ്റവും പുതിയ വിവരങ്ങള്‍ www.schoolsportin എന്ന സൈറ്റില്‍ നിന്ന് ലഭ്യമാകുന്നതാണ്.
സമാപന സമ്മേളനം ഏഴിന് വൈകിട്ട് 4.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനവിതരണം നടത്തും. വി.എ.ച്ച്.എസ്.ഇ. ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് വി. അജിത്കുമാര്‍ സ്വാഗതവും ഡയറക്ടര്‍ ഒഫ് പബ്ളിക് ഇന്‍സ്ട്രക്ഷന്‍സ് വി.കെ. സരളമ്മ നന്ദിയും പറയും.
55-ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ഉദ്ഘാടനം ദിവസം നടക്കുന്ന ചടങ്ങില്‍ വിതരണം ചെയും.
മികച്ച പത്രറിപോര്ട്ടര്: ആര്. ഗിരീഷ്കുമാര്‍ (മാതൃഭൂമി), മികച്ച വാര്‍ത്താ ചിത്രം: പി. സന്ദീപ് (മാധ്യമം), സമഗ്ര കവറേജ് (അച്ചടി മാധ്യമത്തിന്): മലയാള മനോരമ, മികച്ച ടി.വി. റിപോര്‍ട്ടര്‍: 'എസ്. അനൂപ് (ഇന്ത്യാവിഷന്), മികച്ച ഛായാഗ്രഹണം: മഹേഷ് പോലൂര് (ജയ്ഹിന്ദ് ടിവി), സമഗ്ര ദൃശ്യ കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്.

Keywords: Thiruvananthapuram, School, Website, Education, Record, Kerala, Kerala State School Athletics Championship, Malayalam News, Kerala Vartha, Media Award, Minister, Inauguration, Oommen Chandy, State school athletics championship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.