RSS Notice to Satheesan | 'ഗോള്വാള്കർക്കെതിരെയുള്ള പരാമര്‍ശം തിരുത്തിപ്പറയണം' പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോടീസ്
Jul 9, 2022, 13:21 IST
തിരുവനന്തപുരം: (www.kvartha.com) ഗോള്‍വാള്‍കർക്കെതിരെ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നോടീസ് നൽകി. ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍കറുടെ 'ബൻജ് ഓഫ് തോട്സ്’ (Bunch of Thoughts) എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന് കടമെടുത്തതെന്നായിരുന്നു വിഡി സതീശന്റെ ആക്ഷേപം.
'ആർഎസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍കർ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയിൽ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമർശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350-ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നത്', അദ്ദേഹം പറഞ്ഞു. നിയമസഭയിലും പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സതീശന് വാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വാക്കുകള്‍ പിന്‍വലിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരുത്തി പറയണമെന്നും നോടീസില് ആവശ്യപ്പെടുന്നുണ്ട്. 'ഗോള്‍വാള്‍കറുടെ 'വിചാരധാര'യില്‍ സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതുപോലുള്ള പരാമര്‍ശം എവിടേയും ഇല്ല. അത് താങ്കള്‍ കാണിച്ചുതരണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിനേപ്പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള താങ്കള്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണ ജനകമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണം. മാധ്യമങ്ങള്‍ മുന്‍പാകെ തിരുത്തിപ്പറയണം. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടി സ്വീകരിക്കും', ആര്‍എസ്എസ് നോടീസില് പറയുന്നു. ആര്‍എസ്എസ് പ്രാന്ത സംഘ് ചാലക് കെ കെ ബലറാമാണ് നിയമ നടപടി തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നോടീസ് അയച്ചത്.
Keywords: News, Kerala, RSS, VD Satheesan, RSS Notice, Golwalkar, Thiruvananthapuram, Kerala, News, Top-Headlines, RSS, V.D Satheeshan, Controversy, Leader, Media, Book, Opposition leader VD Satheesan RSS notice, Statement against Golwalkar; RSS sent notice to VD Satheesan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.