ഭൂ­മി­ദാ­ന­ക്കേ­സ്: വി.എ­സി­നെ ഒ­ഴി­വാക്കി­യ വി­ധി­ക്ക് പി­ന്നാ­ലെ സ്റ്റേ

 


ഭൂ­മി­ദാ­ന­ക്കേ­സ്: വി.എ­സി­നെ ഒ­ഴി­വാക്കി­യ വി­ധി­ക്ക് പി­ന്നാ­ലെ സ്റ്റേ കൊ­ച്ചി: കേരള രാ­ഷ്ട്രീ­യ­ത്തില്‍ ഏ­റെ വി­വാ­ദം ഉ­യര്‍ത്തിയ ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്ര­തിസ്ഥാനത്തു നിന്ന് ഒഴിവാ­ക്കി­യ­ ന­ട­പ­ടി­ക്ക് സ്റ്റേ. അ­ച്യു­താ­നന്ദ­നെ കു­റ്റ­വി­മു­ക്ത­നാക്കിയ സിംഗിള്‍ ബെ­ഞ്ച് കോടതി വി­ധി­യാണ് ഹൈക്കോടതി ഡിവിഷന്‍ ബെ­ഞ്ച് മ­ണി­ക്കൂ­റു­കള്‍ക്കകം സ്‌റ്റേ ചെ­യ്­തത്. പ്ര­തിസ്ഥാനത്തു നിന്ന് വി.എസിനെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണി­ച്ചാ­ണ് ഹൈ­ക്കോടതി നടപ­ടി.

വി.എസിന്റെ അഭിഭാഷ­കന്‍ വി­യോ­ജി­പ്പ് പ്ര­ക­ടി­പ്പി­ച്ച­തി­നെതു­ടര്‍ന്ന് അ­പ്പീ­ലില്‍ തീര്‍­പ് കല്‍പി­ക്കുംവരെ കേസില്‍ അ­ച്യു­താ­ന­ന്ദ­നെ­തിരെ കുറ്റപത്രം സ­മര്‍പി­ക്കുന്നത് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. സിദ്ദിഖും ഉള്‍­പെട്ട ഡിവിഷന്‍ ബെഞ്ചാ­ണ് സര്‍­ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചത്.

കേസ് ഡയറി പരിശോധിക്കാതെയാണ് വി.എ­സി­നെ ഭൂ­മി­ദാ­ന­ക്കേ­സില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഞ്ചാം പ്ര­തിയും അ­ച്യു­താ­നന്ദ­ന്റെ ബ­ന്ധു­വുമായ വി.കെ. സോമന്‍ സ­മര്‍പിച്ച ഹര്‍ജി മറ്റൊരു സിംഗിള്‍ ബെഞ്ച് നിരസിച്ചതു പരിഗണിക്കാതെയാണ് വി.എസിനെതിരായ കേസ് റദ്ദാക്കിയതെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വി.എസിനെതിരെ നിരവധി സാക്ഷിമൊഴികളും രേഖ­കളും നി­ല­വി­ലുണ്ട്. അവ പരിശോധിക്കാതെ­യാ­ണ് വി.എ­സിനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും അഡ്വ. ജ­ന­റല്‍ കോ­ട­തില്‍ വാദിച്ചു. കേസില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വി.എസിനെ പ്ര­തിസ്ഥാനത്തു നിന്നൊഴിവാക്കിയത് നിയമപര­മ­ല്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാ­ട്ടി­യി­രുന്നു.

ഭൂ­മി­ദാ­ന­ക്കേ­സില്‍ വി.എ­സി­നെ പ്ര­തി­സ്ഥാ­ന­ത്തു­നി­ന്ന് ഒ­ഴി­വാക്കി­യ വി­ധിക്ക് തൊ­ട്ടു­പി­ന്നാ­ലെ­വ­ന്ന സ്റ്റേ രാ­ഷ്ട്രീ­യ കേ­ന്ദ്ര­ങ്ങ­ളില്‍ ചര്‍­ച്ച­യ്­ക്ക് വ­ഴി­വെച്ചു.

Keywords: V.S Achuthanandan, Stay order, Court Order, High Court of Kerala, Report, Kerala, Case, Justice, Kochi, Malayalam News, Kerala vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia