Stone Pelted | ഇരവിപേരൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ളയുടെ വീടിന് നേരെ കല്ലേറ്

 


തിരുവല്ല: (KVARTHA) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ളയുടെ വീടിന് നേരെ കല്ലേറ് നടന്നതായി പരാതി. തിങ്കളാഴ്ച (09.10.2023) രാത്രി 11 മണിയോടെ തോട്ടപ്പുഴയിലെ വീടിന് നേരെയാണ് ആക്രമണം. പഞ്ചായതിലെ സീനിയര്‍ ക്ലര്‍ക് സി കെ ബിജുവും ഇയാളുടെ ഭാര്യ സഹോദരനും കല്ലെറിഞ്ഞശേഷം ഓടിപ്പോകുന്നത് കണ്ടതായി ശശിധരന്‍ പിള്ള പറയുന്നു. ജനല്‍ ചില്ലകള്‍ തകര്‍ന്നു. 

അതേസമയം ഞായറാഴ്ച (08.10.2023) രാത്രി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത് ക്ലര്‍ക് സി കെ ബിജുവിന്റെ വീട് കയറി നടത്തിയ ആക്രമണത്തില്‍ ബിജുവിനും ഭാര്യ മാതാവിനും നിസാര പരുക്കേറ്റിരുന്നു. പഞ്ചായതിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ബിജു കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ 11 മണിയോടെ തോട്ടപ്പുഴ നെടുമ്പ്രത്ത് മലയിലെ ബിജുവിന്റെ ഭാര്യവീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഒരു സംഘം ബിജുവിന്റെ വീടിന് നേരെ ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 

Stone Pelted | ഇരവിപേരൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ളയുടെ വീടിന് നേരെ കല്ലേറ്

ജീവനക്കാരനെ വീട് കയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായതിലെ ഒരു കൂട്ടം ജീവനക്കാര്‍ അവധിയെടുത്ത് തിങ്കളാഴ്ച ഉച്ചയോടെ പഞ്ചായത് ഓഫിസ് കവാടത്തിനു മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം നടന്നതെന്നുമാണ് വിവരം.

Keywords: News, Kerala, Complaint, Stone Pelted, House, Iraviperaur, Gram Panchayat, President, Stone pelted on house of Iraviperaur Gram Panchayat President.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia