Investigation | ട്രെയിനിന് നേരെ കല്ലേറ്: റെയില്‍വേ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു
Sep 12, 2022, 20:04 IST
കണ്ണൂര്‍: (www.kvartha.com) ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ബാലികയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ പാലക്കാട് റെയില്‍വേ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. കല്ലേറു നടന്നുവെന്ന സംശയിക്കുന്ന എടക്കാടിനും കണ്ണൂര്‍ സൗതിനും ഇടയിലുള്ള പാളത്തിലാണ് പരിശോധന നടത്തിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലിനാണ് സംഭവം. മംഗ്ളുറു-തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കീര്‍ത്തന രാജേഷിനാ (17) ണ് കല്ലേറില്‍ തലയ്ക്കുപരുക്കേറ്റത്.
കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ് രാജേഷ്-രഞ്ജിനി ദമ്പതികളുടെ മകളാണ് കീര്‍ത്തന. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ട്രെയിനില്‍ ജനാലയ്ക്കു അരികെ ഇരുന്ന് പുറംകാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന കുട്ടിയുടെ തലയില്‍ കല്ലുപതിക്കുകയായിരുന്നു. കുട്ടിയുടെ തലപൊട്ടി ചോരവരുന്നത് കണ്ടപ്പോഴാണ് കൂടെയുണ്ടായിരുന്നവര്‍ക്ക് കല്ലേറുകൊണ്ടതാണെന്ന് വ്യക്തമായത്. അതേ കംപാര്‍ടിലുണ്ടായിരുന്ന മെഡികല്‍ വിദ്യാര്‍ഥിനി പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഇവര്‍ തലശേരിയില്‍ ഇറങ്ങി റെയില്‍വേ പൊലീസിന്റെ സഹായത്തോടെ മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനുശേഷം അന്നേ ദിവസം രാത്രി 9.15ന് ഇവര്‍ മറ്റൊരു ട്രെയിനില്‍ യാത്ര തുടരുകയായിരുന്നു.
കല്ലെറിയുന്നത് ട്രാകിന് പുറത്തു നിന്നായതിനാല്‍ ഇക്കാര്യത്തില്‍ അതത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊലീസുകാര്‍ പട്രോളിങ് നടത്തണമെന്നാണ് റെയില്‍വേ പൊലീസിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. പതിവായി കല്ലേറുണ്ടാകുന്ന സ്ഥലങ്ങളില്‍ റെയില്‍വേ പൊലീസ്, ആര്‍പിഎഫ് എന്നിവ പട്രോളിങ് നടത്തും. അവധി ദിവസങ്ങളിലാണ് സാധാരണ കല്ലേറു നടക്കുന്നതെന്ന് റെയില്‍വെ പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നുണ്ടൊയെന്ന കാര്യവും സംശയിക്കുന്നുണ്ട്.
ഇതിനിടെ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നോര്‍ത് മലബാര്‍ റെയില്‍വേ പാസന്‍ജേഴ്സ് കോര്‍ഡിനേഷന്‍ കമിറ്റി ആവശ്യപ്പെട്ടു. കീര്‍ത്തനയ്ക്ക് കല്ലേറില്‍ പരുക്കേറ്റ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എന്‍എംആര്‍പിസി ചെയര്‍മാന്‍ റശീദ് കവ്വായി, ജനറല്‍ കണ്‍വീനര്‍ ദിനുമൊട്ടമ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ട്രെയിനിനു നേരെയുള്ള കല്ലേറില്‍ യാത്രക്കാര്‍ ജാഗ്രതപാലിക്കണമെന്ന് യാത്രയക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍ ആവശ്യപ്പെട്ടു. ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ 9995040000, 9846200,139 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍ ആവശ്യപ്പെട്ടു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Police, Investigates, Railway, Stone pelting at moving train: Railway DYSP started an investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.