Arrested | ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍; പ്രതിയെ തിരിച്ചറിഞ്ഞത് 200 ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചശേഷമെന്ന് പൊലീസ്

 


കണ്ണൂര്‍: (www.kvartha.com) ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍. പത്തു വര്‍ഷത്തോളമായി കണ്ണൂരില്‍ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സര്‍വേഷാണ് പിടിയിലായതെന്നു സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. മദ്യപിച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നേത്രാവതി എക്‌സ്പ്രസ്, ചെന്നൈ സൂപര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് നേരെ ഞായറാഴ്ച വൈകിട്ട് ഏഴുമണിക്കും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് അഞ്ചിന് വൈകിട്ട് വളപട്ടണം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ് ഫോമിനു സമീപം വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ 19ന് വളപട്ടണം റെയില്‍വേ പാലത്തിനു സമീപം ട്രാകില്‍ മീറ്ററുകളോളം നീളത്തില്‍ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താനും ശ്രമമുണ്ടായിരുന്നു. കല്ലേറില്‍ യാത്രക്കാര്‍ക്കും ലോകോ പൈലറ്റുമാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ.

Arrested | ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍; പ്രതിയെ തിരിച്ചറിഞ്ഞത് 200 ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചശേഷമെന്ന് പൊലീസ്

2022 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ റെയില്‍വേ സുരക്ഷാസേന അഞ്ചു കേസുകളാണെടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാകില്‍ ഇരുമ്പുപാളി വച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്നുതന്നെ ചിത്താരിയില്‍ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയില്‍ ട്രാകില്‍ കല്ലു നിരത്തിയതും കണ്ടെത്തിയിരുന്നു.

Keywords:  Stone pelting at trains: Odisha man held in Kannur, Kannur, News, Stone Pelting, Police, Arrested, Odisha Man, Railway Station, CCTV, Kerala News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia