RPF | വളപട്ടണത്ത് റെയില്‍വെ ട്രാകില്‍ കല്ലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അട്ടിമറിയെന്ന് സൂചന: ആര് പി എഫ് അന്വേഷണമാരംഭിച്ചു
Feb 27, 2023, 20:57 IST
കണ്ണൂര്‍: (www.kvartha.com) വളപട്ടണത്ത് റെയില്‍വേ ട്രാകില്‍ കല്ലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും വളപട്ടണം പൊലീസും സംയുക്തമായി അന്വേഷണമാരംഭിച്ചു.
കല്ലുകള്‍ അടുക്കിവെച്ച സംഭവത്തിനു പിന്നില്‍ ട്രെയിന്‍ അട്ടിമറിയാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ പൂര്‍ണ എക്സ് പ്രസ് കടന്നു പോകുന്നതിനിടെ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ലോകോ പൈലറ്റ് ആര് പി എഫിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വളപട്ടണം പൊലീസും ആര് പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വളപട്ടണം സ്റ്റേഷനു സമീപത്തെ റെയില്‍വെ ട്രാകില്‍ കല്ലുകള്‍ അടുക്കിവെച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പാപ്പിനിശേരിയിലും സമാനമായ സംഭവം കണ്ടെത്തിയിരുന്നു.
Keywords: Stones found near railway track; RPF started investigation, Kannur, News, Probe, Railway Track, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.