Court Order | സ്റ്റോപ് ഇല്ലെന്ന് പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു; യാത്രികന് 25,000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം
May 19, 2023, 14:52 IST
കണ്ണൂര്‍: (www.kvartha.com) സ്റ്റോപ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരനെ പാതിവഴിയില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ ബസ് കന്‍ഡക്ടറും ഉടമയും 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ആര്‍ടിസ്റ്റ് ശശി കലയാണ് പരാതിക്കാരന്. ഒരുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. നല്‍കിയില്ലെങ്കില്‍ തുകയുടെ ഒമ്പത് ശതമാനം പലിശസഹിതം നല്‍കാനും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു.
2018 ആഗസ്റ്റ് 15നാണ് പരാതിക്കിടയാക്കിയ സംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കയറിയതായിരുന്നു പരാതിക്കാരന്, കല്യാശ്ശേരിയില്‍ ഇറങ്ങണമെന്ന് പറഞ്ഞ് ടികറ്റ് തുക നല്കിയപ്പോള് അവിടെ സ്റ്റോപ് ഇല്ലെന്ന് പറഞ്ഞ്, ബസില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്റ്റോപ് ഉണ്ടെന്ന് പറഞ്ഞിട്ടും യാത്രക്കാരനെ കന്‍ഡക്ടറും ക്ലീനറും ചേര്‍ന്ന് നിര്‍ബന്ധിച്ച് പുതിയതെരു സ്റ്റോപില് ഇറക്കിവിട്ടെന്നാണ് പരാതി.
തുടര്‍ന്ന് ആര്‍ടിഎ അംഗീകരിച്ച സ്റ്റോപ് ആണ് കല്യാശ്ശേരിയെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരന് കണ്ണൂര്‍ ട്രാഫിക് പൊലീസ്, കണ്ണൂര്‍ ആര്‍ടിഒ എന്നിവര്‍ക്ക് ആദ്യം പരാതി നല്കി. തുടര്‍ന്ന് ട്രാഫിക് എസ് ഐ ബസ് ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കി.
എന്നാല്‍, നടപടി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കന്‍ഡക്ടര്‍ എന്‍ രാജേഷ്, ഉടമ എന്‍ ശിവന്, കണ്ണൂര്‍ ട്രാഫിക് എസ് ഐ, ആര്‍ടിഒ എന്നിവരെ ഒന്നു മുതല്‍ നാല് വരെ പ്രതികളാക്കി കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങുന്ന സമിതിയാണ് നഷ്ടപരിഹാരം വിധിച്ചത്.
2018 ആഗസ്റ്റ് 15നാണ് പരാതിക്കിടയാക്കിയ സംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കയറിയതായിരുന്നു പരാതിക്കാരന്, കല്യാശ്ശേരിയില്‍ ഇറങ്ങണമെന്ന് പറഞ്ഞ് ടികറ്റ് തുക നല്കിയപ്പോള് അവിടെ സ്റ്റോപ് ഇല്ലെന്ന് പറഞ്ഞ്, ബസില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്റ്റോപ് ഉണ്ടെന്ന് പറഞ്ഞിട്ടും യാത്രക്കാരനെ കന്‍ഡക്ടറും ക്ലീനറും ചേര്‍ന്ന് നിര്‍ബന്ധിച്ച് പുതിയതെരു സ്റ്റോപില് ഇറക്കിവിട്ടെന്നാണ് പരാതി.
എന്നാല്‍, നടപടി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കന്‍ഡക്ടര്‍ എന്‍ രാജേഷ്, ഉടമ എന്‍ ശിവന്, കണ്ണൂര്‍ ട്രാഫിക് എസ് ഐ, ആര്‍ടിഒ എന്നിവരെ ഒന്നു മുതല്‍ നാല് വരെ പ്രതികളാക്കി കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങുന്ന സമിതിയാണ് നഷ്ടപരിഹാരം വിധിച്ചത്.
Keywords: Stop Issues: Consumer Disputes Redressal Forum ordered to pay Rs 25,000 compensation to the passenger, Kannur, News, Compensation, Court, Complaint, Traffic Police, Passenger, Stop, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.