യു­വ­തിയെ പു­ഴ­യില്‍ നിന്നും ര­ക്ഷ­പ്പെ­ടു­ത്തിയ­ത് എ­ട്ട് മ­ണി­ക്കൂര്‍ സാ­ഹ­സത്തി­നൊ­ടു­വില്‍

 


യു­വ­തിയെ പു­ഴ­യില്‍ നിന്നും ര­ക്ഷ­പ്പെ­ടു­ത്തിയ­ത് എ­ട്ട് മ­ണി­ക്കൂര്‍ സാ­ഹ­സത്തി­നൊ­ടു­വില്‍
കാസര്‍­കോട്: മാ­താ­വി­നോ­ടൊ­പ്പം പു­ഴ­ഭം­ഗി ആ­സ്വ­ദി­ക്കു­മ്പോള്‍ തൂ­ക്കു­പാ­ല­ത്തില്‍ നിന്നും പു­ഴ­യി­ലേ­ക്ക് വീ­ണ ഗള്‍­ഫു­കാര­ന്റെ ഭാ­ര്യയാ­യ ജില്ലാ നീ­ന്തല്‍­താ­ര­ത്തെ ര­ക്ഷ­പ്പെ­ടു­ത്തിയ­ത് നീണ്ട എ­ട്ടു­മ­ണി­ക്കൂര്‍ നേര­ത്തെ കഠി­ന പ­രി­ശ്ര­മത്തി­നൊ­ടു­വില്‍. ഫയര്‍­ഫോ­ഴ്‌­സും, നാ­ട്ടു­കാ­രും, പോ­ലീ­സും ­ചേര്‍­ന്നാ­ണ് യു­വ­തിയെ ര­ക്ഷ­പ്പെ­ടു­ത്തി­യത്. മു­ള്ള­രിയ അ­ടു­ക്ക­ത്തൊ­ട്ടി­യി­ലെ ഇ­ന്ദി­ര­യു­ടെ മ­കള്‍ സു­ജി­ത­യെ(21) ­യാ­ണ് മ­ണി­ക്കൂ­റു­കള്‍­ക്കൊ­ടു­വില്‍ ഫയര്‍­ഫോ­ഴ്‌­സ് സം­ഘ­ത്തി­ന് സാ­ഹ­സി­ക­മായി ര­ക്ഷ­പ്പെ­ടു­ത്താന്‍ ക­ഴി­ഞ്ഞത്.

ജില്ലാ നീ­ന്തല്‍ താ­രമാ­യ സു­ജി­ത­യും, ഗള്‍­ഫു­കാ­രനാ­യ രാ­ജനും ഏ­താനും മാ­സ­ങ്ങള്‍­ക്കു ­മു­മ്പാ­ണ് വി­വാ­ഹി­ത­രാ­യത്. ഭര്‍­ത്താ­വി­ന്റെ വീ­ട്ടില്‍ നിന്നും സ്വ­ന്തം വീ­ട്ടി­ലെ­ത്തി­യ­താ­യി­രു­ന്നു സു­ജി­ത. തി­ങ്ക­ളാഴ്ച വൈ­കു­ന്നേരം 4.30ന് മാ­താ­വ് ഇന്ദി­ര­ക്കൊപ്പം പു­ഴ­യി­ലെ വെ­ള്ള­ച്ചാട്ടം കാ­ണാ­നാണ് സുജി­ത ക­ടു­വ­നം അ­ടു­ക്കാ­ത്തൊട്ടി തൂ­ക്കു­പാ­ല­ത്തില്‍ എ­ത്തി­യത്. ഇ­തി­നി­ട­യില്‍ സു­ജി­ത കാല്‍­വ­ഴുതി പു­ഴ­യി­ലേ­ക്ക് വീണു. ഇ­തു­ക­ണ്ടു­ നി­ന്ന മാ­താ­വ് ബോ­ധ­ര­ഹി­ത­യായി. ഇ­തോ­ടെ­യാ­ണ് നാ­ട്ടു­കാര്‍ വിവ­രം അ­റി­ഞ്ഞത്. ഉ­ടന്‍ത­ന്നെ ഫയര്‍­ഫോ­ഴ്‌­സി­നെ വി­വ­ര­മ­റി­യി­ച്ചു. ആ­ദൂര്‍ സി.ഐ. എ. സ­തീ­ഷ്­കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍ പോ­ലീ­സും സ്ഥ­ല­ത്തെത്തി.

നാ­ട്ടു­കാ­രും, പോ­ലീ­സും തി­ര­ച്ചില്‍ തു­ട­രു­ന്ന­തി­നി­ട­യില്‍ കാ­സര്‍കോ­ട്ടു­ നിന്നും ഫയര്‍­ഫോ­ഴ്‌­സു­മെ­ത്തി. കു­ത്തൊ­ഴു­ക്കില്‍ ജീ­വന്‍ പണ­യം വ­ച്ചാ­യി­രു­ന്നു ഫയര്‍­ഫോ­ഴ്‌­സിന്റെ തി­ര­ച്ചില്‍. ഏ­ഴ­ര ­മ­ണിവ­രെ തി­ര­ച്ചില്‍ ന­ട­ത്തി­യെ­ങ്കിലും സു­ജിത­യെ ക­ണ്ടെ­ത്താ­നാ­യില്ല. ഇ­തി­നി­ട­യില്‍ ഇ­രു­ട്ട് ക­ന­ക്കു­ക­യും ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ത്തി­ന് ത­ട­സ്സ­മാ­വു­കയും ചെ­യ്തു. ര­ക്ഷാ­പ്ര­വര്‍ത്ത­നം നിര്‍ത്തി ഫ­യര്‍്‌­ഫോ­ഴ്‌­സ് മ­ടങ്ങാ­നൊ­രു­ങ്ങു­ന്ന­തി­നി­ട­യി­ലാ­ണ് അ­ടു­ക്ക­ത്തൊ­ട്ടി തൂ­ക്കു­പാ­ല­ത്തി­നു കി­ലോ­മീ­റ്റ­റു­ക­ളക­ലെ പു­ഴ­യി­ലെ തു­രു­ത്തി­ലെ ചെറി­യ മ­ര­ത്തില്‍ ഒ­രു യുവ­തി പി­ടി­ച്ചു നില്‍­ക്കു­ന്ന­താ­യു­ള്ള വിവ­രം ല­ഭി­ച്ചത്. ഇ­തോ­ടെ ഫയര്‍­ഫോ­ഴ്‌­സും പോ­ലീസും ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ത്തി­നു വീ­ണ്ടും സ­ജ്ജ­മായി.

ഇ­തി­നി­ട­യില്‍ കാസര്‍­കോ­ട്ടു­നി­ന്നു നീ­ന്തല്‍ വി­ദ­ഗ്­ദ്ധന്‍­മാര്‍ അ­ട­ങ്ങുന്ന കോ­സ്­റ്റല്‍ പോ­ലീ­സ് സം­ഘവും സ്ഥ­ല­ത്തെത്തി. യു­വ­തി­യെ കാ­ണ­പ്പെ­ട്ട ഭാഗത്ത്‌ വാ­ഹ­ന­ങ്ങള്‍­ക്കെ­ത്താന്‍ സാ­ധിക്കില്ല. ഇ­തേ തു­ട­ര്‍­ന്ന് നാല് കി­ലോ­മീ­റ്റ­റോളം ദൂ­രം കൊടും കാ­ട്ടി­ലൂ­ടെ­യാ­ണ് ഉ­ദ്യോ­ഗ­സ്ഥ­രും, നാ­ട്ടു­കാ­രു­മ­ട­ങ്ങു­ന്ന നൂ­റു­ക­ണ­ക്കി­നു പേര്‍ യു­വ­തി­യെ ക­ണ്ട­താ­യി അ­റി­യിച്ച സ്ഥ­ല­ത്തെ­ത്തി­യ­ത്. സ്ഥി­ര­മാ­യി കാ­ട്ടാ­ന­ക്കൂ­ട്ടം ഇ­റ­ങ്ങു­ന്ന സ്ഥ­ല­മാ­യ­തി­നാല്‍ ക­ടു­ത്ത ജാ­ഗ്ര­ത­യോ­ടെ­യാ­യി­രു­ന്നു യാ­ത്ര.

ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ത്തി­നി­റങ്ങി­യ സം­ഘം പ­കു­തി വ­ഴി­യി­ലെ­ത്തി­യ­പ്പോള്‍ കാ­ട്ടാ­ന­ക്കൂ­ട്ടം ചിന്നം വി­ളിച്ചു. ശ­ക്തി­യേറിയ ടോര്‍­ച്ച് വെ­ളി­ച്ചം ക­ണ്ട­താ­ണ് കാ­ട്ടാ­നക­ളെ പ്ര­കോ­പി­പ്പി­ച്ച­ത്. എ­ന്നാല്‍ കാട്ടാ­ന കൂ­ട്ട­ത്തി­ന്റെ ഭീഷ­ണി വ­ക­വ­യ്­ക്കാ­തെ ദൗ­ത്യ സം­ഘം യാ­ത്ര തു­ടര്‍­ന്നു. ടോര്‍­ച്ചു വെ­ളി­ച്ച­ത്തില്‍ പു­ഴ­യു­ടെ മ­ധ്യ­ഭാ­ഗ­ത്താ­യു­ള്ള ചെറി­യൊ­രു തു­രുത്തു­പോ­ലെ തോ­ന്നി­ക്കു­ന്ന സ്ഥ­ല­ത്ത് ചെറി­യ മര­ത്തില്‍ പി­ടി­ച്ചു നില്‍­ക്കു­ന്ന നി­ല­യില്‍ സു­ജിത­യെ കണ്ടു. ഇ­തി­നി­ട­യില്‍ കാസര്‍­കോ­ട് എ.എ­സ്. പി. ടി.കെ. ഷി­ബുവും ര­ക്ഷാ­പ്ര­വ­ര്‍­ത്ത­ന­ത്തി­നു നേ­തൃത്വം നല്‍­കാ­നെ­ത്തിയി­രുന്നു.

ക­ന­ത്ത ഒ­ഴു­ക്കാ­യി­രു­ന്നു പു­ഴ­യില്‍. പു­ഴ­യി­ലിറ­ങ്ങി നീ­ന്തി സു­ജി­ത­യു­ടെ സ­മീ­പ­ത്തെ­ത്താ­നാ­യി­രു­ന്നു ആ­ദ്യ­ത്തെ ആ­ലോച­ന. എ­ന്നാല്‍ ശ­ക്തമാ­യ കു­ത്തൊ­ഴു­ക്കു കാര­ണം പു­ഴ മു­റി­ച്ചു നീ­ന്താന്‍ ക­ഴിയുമോ എ­ന്ന ആ­ശ­ങ്ക­യി­ലാ­യി­രു­ന്നു ദൗ­ത്യ സം­ഘം . ഒ­ടു­വില്‍ ഫ­യ­ര്‍മാന്‍­മാ­രാ­യ ക­യ്യൂ­രിലെ കെ.വി. സ­ന്തോ­ഷ്, തി­രു­വ­ന­ന്ത­പു­രം സ്വ­ദേ­ശി ആര്‍. സ­ന്തോ­ഷ് കു­മാര്‍, ഹോം ഗാ­ര്‍ഡു­മാ­രാ­യ ടി.പി. സു­ധാ­ക­രന്‍, വി.പി. മോ­ഹ­നന്‍ എ­ന്നി­വര്‍ പു­ഴ­യി­ലി­റ­ങ്ങാന്‍ ത­യ്യാ­റായി. പു­ഴ­യു­ടെ ക­ര­യില്‍ 1500ഓ­ളം ആ­ളുകള്‍ ത­ടി­ച്ചു കൂ­ടി­യി­രു­ന്നു. കെ.വി. സ­ന്തോ­ഷാ­ണ് ആദ്യം ജീ­വന്‍ പണ­യം വെ­ച്ച് ലൈ­ഫ് ജാ­ക്ക­റ്റു­മ­ണി­ഞ്ഞ് യു­വ­തി­യു­ടെ അ­ടു­ക്കല്‍ നീ­ന്തി­യെ­ത്തി­യത്. ഇ­തി­നു­ ശേ­ഷ­മാ­ണ് ഫയര്‍­ഫോ­ഴ്‌­സ് പു­ഴ­യ്­ക്ക് കു­റു­കെ കയ­റു കെ­ട്ടി­യത്. ഈ കയ­റു പി­ടി­ച്ചാ­ണ് മ­റ്റു മൂ­ന്നു പേരും യു­വ­തി­യു­ടെ അ­ടു­ക്കല്‍ നീ­ന്തി­യെ­ത്തി­യത്. ക­ര­യി­ലു­ണ്ടാ­യി­രു­ന്ന­വര്‍ പ്രാര്‍ത്ഥനയോ­ടെ നില്‍­ക്കു­ക­യാ­യി­രു­ന്നു.

പേ­ടി­ച്ചു വിറ­ച്ചു നില്‍­ക്കു­ക­യാ­യി­രു­ന്ന യു­വതി മ­ണി­ക്കൂ­റു­ക­ളോ­ളം വെ­ള്ള­ത്തില്‍ കി­ട­ന്ന­തി­നാല്‍ അ­വ­ശ­യാ­യി­രു­ന്നു. നീ­ന്തല്‍ വി­ദ­ഗ്ദ്ധയാ­ണെ­ങ്കിലും ക­ര­യി­ലേ­ക്ക് തി­രി­ച്ച് നീന്താ­നു­ള്ള സ്ഥി­തി­യി­ലല്ലാ­യി­രുന്നു സു­ജി­ത. യു­വ­തി­യെ ലൈ­ഫ് ജാക്ക­റ്റ് ധ­രി­പ്പി­ക്കു­കയും തു­ടര്‍­ന്ന് സാ­വ­കാ­ശ­ത്തില്‍ വ­ട­വു­മാ­യി ബ­ന്ധി­പ്പിച്ച ലൈ­ഫ് ജാ­ക്ക­റ്റി­നെ ക­ര­യി­ലേ­ക്ക് വ­ലി­ച്ച­ടു­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു. സു­ജി­ത­യു­മാ­യി ദൗ­ത്യ­സം­ഘം ക­ര­യി­ലേ­ക്കെ­ത്തു­മ്പോ­ഴേ­ക്കും സമ­യം ഒരു മ­ണി ക­ഴി­ഞ്ഞി­രുന്നു. ക­ര­യി­ലെ­ത്തി­ച്ച യു­വ­തി­യെ ഉ­ടന്‍­ മു­ള്ളേ­രി­യ­യി­ലെ സ്വ­കാ­ര്യാ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചാ­ണ് ദൗ­ത്യ­സം­ഘം മ­ട­ങ്ങി­യത്. സു­ജി­ത­യു­ടെ മാ­താ­വ് ഇ­ന്ദി­രയും ഇ­തേ ആ­ശു­പ­ത്രി­യി­ല്‍ ചി­കി­ത്സ­യി­ലാണ്.

നീ­ന്തല്‍ താ­ര­മായ­തു കൊ­ണ്ട് മാ­ത്ര­മാ­ണ് സു­ജി­ത­യ്­ക്കു ജീ­വന്‍ തി­രി­കെ ല­ഭി­ച്ചത്. ക­ന­ത്ത കു­ത്തൊ­ഴു­ക്കാ­ണ് പു­ഴ­യില്‍ ഉ­ണ്ടാ­യി­രു­ന്നത്. വെ­ള്ള­ത്തില്‍ വീ­ണ സു­ജി­ത­യ്­ക്ക് അതു­കൊ­ണ്ടാ­ണ് ക­ര­യി­ലേ­ക്ക് നീ­ന്തി­ക്ക­യ­റാന്‍ ക­ഴി­യാ­തി­രു­ന്നത്. ഒ­ടു­വില്‍ ജീ­വി­ത­ത്തില്‍ തി­രി­ച്ചു വ­ര­വി­നു ഇ­ട­യാ­ക്കി ചെറി­യൊ­രു തു­രു­ത്തില്‍ ക­യ­റാന്‍ സു­ജി­ത­യ്­ക്ക് ക­ഴിഞ്ഞ­ത് നീ­ന്തല്‍ രം­ഗ­ത്തു­ണ്ടാ­യി­രു­ന്ന നേ­ട്ടം കൊ­ണ്ടാ­ണെന്ന് നാ­ട്ടു­കാര്‍ പറയുന്നു. സു­ജി­ത­ മ­ര­ത്തില്‍ പി­ടി­ച്ചു നിന്ന തു­രു­ത്തി­നു താ­ഴെ വന്‍ വെ­ള്ള­ച്ചാ­ട്ട­മാണ്. ഇ­തില്‍ അ­ക­പ്പെ­ട്ടി­രു­ന്നു­വെ­ങ്കില്‍ ജീ­വ­പാ­യം ത­ന്നെ സം­ഭ­വി­ക്കു­മാ­യി­രു­ന്നു­വെ­ന്ന് നാ­ട്ടു­കാര്‍ പ­റ­ഞ്ഞു.

മ­ണി­ക്കൂ­റു­ക­ളോ­ളം കൊ­ടും­വ­ന­ത്തി­നക­ത്ത് ജീ­വന്‍ പ­ണ­യം­വെ­ച്ച് കഠി­ന പ്ര­യ­ത്‌­നം ന­ട­ത്തേ­ണ്ടി വ­ന്നു­വെ­ങ്കിലും ഒ­രു പെണ്‍­കു­ട്ടി­യുടെ ജീ­വന്‍ ര­ക്ഷി­ക്കാന്‍ ക­ഴി­ഞ്ഞ ചാ­രി­താര്‍­ത്ഥ്യ­മാ­ണ് ഫ­യര്‍­മാന്‍­മാരാ­യ കെ.വി. സ­ന്തോ­ഷി­നും, ആര്‍. സ­ന്തോ­ഷി­നും, ഹോം­ഗാര്‍­ഡു­മാരാ­യ വി.പി. മോ­ഹ­ന­നും, ടി.പി. സു­ധാ­ക­രനും ഉ­ള്ളത്. അ­ഭി­മാ­ന­ത്തോടെ ഈ വര്‍ഷ­ത്തെ സ്വാ­തന്ത്ര്യ ദി­ന­ത്തില്‍ പ­ങ്കെ­ടു­ക്കാന്‍ ത­ങ്ങള്‍ക്ക് ഈ ദൗത്യം ക­രു­ത്ത് പ­കര്‍­ന്ന­താ­യി ഇ­വര്‍ പ­റഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia