Dog Attacked | കണ്ണൂരില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം; 6 വയസുകാരി ഉള്‍പെടെയുളള 10 പേര്‍ക്ക് കടിയേറ്റു
Jan 17, 2024, 21:58 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ എരഞ്ഞോളി പഞ്ചായതിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ അക്രമാസക്തമായി വിറളി പിടിച്ച് ഓടി പ്രദേശവാസികളായ പത്തുപേരെ കടിച്ചു പരുക്കേല്‍പ്പിച്ചു. ആറു വയസുകാരി മുതല്‍ 60 കാരന്‍ വരെയുള്ള പത്തുപേരെയാണ് നായ കടിച്ചു പരുക്കേല്‍പിച്ചത്. കൈക്കും കാലിനും കടിയേറ്റ ഇവരെല്ലാം തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച രാവിലെയാണ് സംഭവം.
പരുക്കേറ്റ് ആശുപത്രിയിലെത്തിയവരെ പഞ്ചായത് പ്രസിഡന്റ് ശ്രീഷ സന്ദര്‍ശിച്ചു. പഞ്ചായതില്‍ വര്‍ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത് പ്രസിഡന്റ് അറിയിച്ചു. ബുധനാഴ്ച രാവിലെ 8.30 മുതലാണ് വിറളി പിടിച്ചോടിയ നായ ബസ് കാത്തു നിന്നവരെയും വഴി യാത്രികരെയും വീട്ടുമുറ്റത്ത് നിന്നവരെയും ഉള്‍പെടെ ആക്രമിച്ചത്.
യു കെ ജി വിദ്യാര്‍ഥിനിയായ ആറു വയസുകാരിയെ കോറോത്ത് പീടികക്കടുത്ത് സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് കടിച്ചത്. കുട്ടിക്ക് ഷോള്‍ഡറിനും, തുടയിലും ആഴത്തില്‍ മുറിവേറ്റു. പെണ്‍കുട്ടിയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയന്‍(58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയ പറമ്പില്‍ അനന്യ(15), പാലയാട്ടെ പത്മിനി നിവാസില്‍ മഹേഷ്(50), ചോനാടം അണ്ടിക്കംപനിക്കടുത്ത കച്ചവടക്കാരന്‍ സുശാന്ത്(58), ചോനാടം ബല്ല അപാര്‍ട് മെന്റ് ഉടമ ജോര്‍ജ് (65), ചോനാടം വാഴയില്‍ വീട്ടില്‍ ശ്രേയ(20) എന്നിവരാണ് ചികിത്സയിലുള്ളത്.
Keywords: Stray dog attack; 10 injured, Kannur, News, Stray Dog Attack, Injured, Hospital, Treatment, UKG Student, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.