തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 


കോട്ടയം: (www.kvartha.com 10.10.2015) തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളി (48) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

നായയുടെ കടിയേറ്റ ഡോളി കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. സമീപവാസിയുടെ ശവ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിവരുന്നതിനിടെ സപ്തംബര്‍ 11 നായിരുന്നു ഡോളിയേയും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകളേയും ഓടിയെത്തിയ നായ കടിച്ചത്. കടിച്ചശേഷം നായ ഓടിപ്പോവുകയും ചെയ്തു.

കടിയേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍
ഡോളിക്കേറ്റ കടി കൂടുതലായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.

പ്രതിരോധ കുത്തിവെയ്പ് എടുത്തശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെ പേയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോളിയെ കടിച്ച നായ സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടിയേയും കടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.
തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


Also Read:
ടി.ഇ അബ്ദുല്ലയ്ക്ക് പിന്നാലെ എ. അബ്ദുര്‍ റഹ് മാനും മത്സര രംഗത്തുനിന്നും പിന്‍മാറി

Keywords:  Kottayam, Medical College, Treatment, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia