Accident | തെരുവ് നായ കുറുകെ ചാടി; ബൈക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ദമ്പതികള്‍ക്ക് പരിക്ക്; ഇരുവരും ആശുപത്രിയില്‍

 


കോഴിക്കോട്: (www.kvartha.com) തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ദമ്പതികള്‍ക്ക് പരിക്ക്. വടകര സാന്റ് ബാങ്ക് സ് റോഡില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. വടകര അഴിത്തല തൈകൂട്ടത്തില്‍ ഉല്ലാസ് (40) ഭാര്യ ലേഖ ( 34 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident | തെരുവ് നായ കുറുകെ ചാടി; ബൈക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ദമ്പതികള്‍ക്ക് പരിക്ക്; ഇരുവരും ആശുപത്രിയില്‍

പിന്നീട് ഉല്ലാസിനെ കോഴിക്കോട് മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇവരെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

Keywords: Stray dog jumped across; Couple injured when their bike overturned and fell on the road, Kozhikode, News, Accident, Stray-Dog, Hospital, Injured, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia