Public Safety | തളിപ്പറമ്പിൽ ഭീതി പരത്തിയ തെരുവ് നായയെ പിടികൂടി: പത്ത് പേർക്ക് കടിയേറ്റു
● നഗരസഭാ ജീവനക്കാരാണ് നായയെ പിടികൂടിയത്
● പരുക്കേറ്റവർക്ക് വാക്സിനേഷൻ നൽകി
തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പിൽ ഭീതി പരത്തിയിരുന്ന തെരുവ് നായയെ ഒടുവിൽ പിടികൂടി. നഗരസഭാ ജീവനക്കാർ നടത്തിയ ഓപ്പറേഷനിലാണ് നായയെ വലയിൽ അകപ്പെടുത്തിയത്. നിരവധി പേരെയാണ് തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവുനായ കടിച്ചു പരുക്കേൽപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ പൂവ്വം ചെനയന്നൂർ, തളിപ്പറമ്പ് ഷാലിമാർ ടെസ്റ്റെയിൽസ് റോഡ്, ടാഗോർ സ്‌കൂളിന് സമീപം എന്നിവിടങ്ങളിൽ പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. തുടർന്നാണ് അന്ന് വൈകിട്ട് ഭീതിവിതച്ച തെരുവ് നായയെ പിടികൂടിയത്.
ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധന്‍ (59), പാലകുളങ്ങരയിലെ രാഘവന്‍ (72), എളംമ്പേരത്തെ ഹനീഫ (37), തൃച്ചംബരത്തെ പി.പ്രിയ(45), കെ.പി നന്ദകുമാര്‍ (18), ഫാറൂഖ് നഗറിലെ സുബൈര്‍ (58), പുളിമ്പറമ്പിലെ ടി.പി രാമചന്ദ്രന്‍ (62), കയ്യത്തെ സുരേഷ് (42), പുഷ്പഗിരിയിലെ അബ്ദുള്ള (60) എന്നിവര്‍ക്കാണ് കടിയേറ്റത്.
പരുക്കേറ്റ എല്ലാവർക്കും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം, പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ച് ആവശ്യമായ വാക്സിനേഷൻ നൽകി. ആരുടെയും പരുക്ക് ഗുരുതരമല്ല.
#Thaliparamba #StrayDog #PublicSafety #DogAttack #KeralaNews #CommunitySafety