Stray dog | കുപ്പിവെള്ള ടാങ്കില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന
Aug 22, 2022, 13:44 IST
നെയ്യാറ്റിന്‍കര: (www.kvartha.com) കുപ്പിവെള്ള ടാങ്കില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന.
നെയ്യാറ്റിന്‍കര നഗരത്തില്‍ വഴിയരികില്‍ ആരോ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിലാണ് അബദ്ധത്തില്‍ നായയുടെ തലകുടുങ്ങിയത്. ഒരുമണിക്കൂറോളം വട്ടംചുറ്റിയ ശേഷമാണ് ഇവര്‍ക്ക് നായയുടെ കഴുത്തില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് നീക്കാനായത്.
ശനിയാഴ്ചയാണ് തെരുവുനായയുടെ കഴുത്തില്‍ കുപ്പിവെള്ള ടാങ്ക് കുടുങ്ങിയത്. വിവരമറിഞ്ഞതോടെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ സേനാംഗങ്ങളെ കണ്ട് ഭയന്ന് നായ ഓടി രക്ഷപ്പെടുകയായിരുന്നു.
നേരം വൈകിയതോടെ ഇവര്‍ തിരച്ചില്‍ നിര്‍ത്തലാക്കി തിരികെ പോയി. ഞായറാഴ്ച ഒന്‍പതരയോടെ നെയ്യാറ്റിന്‍കര കോടതി റോഡിലെ ഒരുവാഹനത്തിന് അടിയില്‍ ഈ നായയെ കണ്ടെത്തി. തുടര്‍ന്ന് വീണ്ടും അഗ്‌നിരക്ഷാസേനയെത്തി. ഇവരെത്തിയെങ്കിലും കഴുത്തില്‍ കുടുങ്ങിയ ടാങ്കുമായി നായ നഗരത്തിലൂടെ ഓടി. വിടാതെ സേനാംഗങ്ങളും കൂടെ ഓടി.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൊലീസ് സ്റ്റേഷന്‍ റോഡ്, ഗേള്‍സ് സ്‌കൂള്‍ വഴി ഒടുവില്‍ ആശുപത്രി കവലയില്‍ എത്തി. ഇവിടെവെച്ച് നായയുടെ കഴുത്തില്‍ കുരുക്കെറിഞ്ഞ് പിടിക്കുന്നതിനിടെ കഴുത്തിലെ ചെറുടാങ്ക് ഇളകി തെറിച്ചുപോയി. ഇതോടെ നായ അവിടെനിന്നും രക്ഷപ്പെട്ടുപോയി.
നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പദ്മകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ ജി എല്‍ പ്രശാന്ത്, ജയകൃഷ്ണന്‍, സോണി, ഷിബിന്‍ രാജ്, ഹോംഗാര്‍ഡ് ശിവകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Keywords: Stray dog trapped inside water tank rescued, Thiruvananthapuram, Neyyattinkara, News, Local News, Dog, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.