Food Safety | ശബരിമലയിൽ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ കർശന പരിശോധന; നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി
● ഭൂരിപക്ഷം ഹോട്ടലുകളിലും ഹെല്‍ത്ത് കാർഡ് ഉള്ളവരാണ് ജോലി ചെയ്യുന്നത്.
● ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
● വിവിധ നിയമ ലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി.
പത്തനംതിട്ട: (KVARTHA) ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയിൽ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി.
ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.എൽ സജികുമാറിന്റെ നേതൃത്വത്തിൽ റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ഹോട്ടല്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉല്‍പന്നങ്ങളുടെ വില്‍പന എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്.
ഭൂരിപക്ഷം ഹോട്ടലുകളിലും ഹെല്‍ത്ത് കാർഡ് ഉള്ളവരാണ് ജോലി ചെയ്യുന്നത്. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഹെൽത്ത് കാർഡ് ഹാജരാക്കുന്നില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
#Sabarimala #FoodSafety #HealthChecks #PilgrimSafety #KeralaNews #Inspection