Arikkomban Fans | 'ജീവനില്‍ ആശങ്ക'; അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ
Sep 15, 2023, 16:52 IST
ഇടുക്കി: (www.kvartha.com) കലക്ടറേറ്റിന് മുന്നില്‍ വ്യത്യസ്ത ആവശ്യവും ഉന്നയിച്ച് ധര്ണസമരവുമായി മൃഗസ്നേഹികള്‍. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അരിക്കൊമ്പന് സ്നേഹികളാണ് സമരം നടത്തുന്നത്. അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
റേഡിയോ കോളര്‍ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴുള്ള ചിത്രങ്ങള്‍ തമിഴ്നാട് സര്‍കാര്‍ പുറത്ത് വിടാത്തതില്‍ ദുരൂഹത ഉണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ആനയെ തിരികെ കൊണ്ടുവരുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
അരിക്കൊമ്പന്റെ ആരാധകര്‍ക്കൊപ്പം വിവിധ സംഘടനകളും സമരത്തിന് എത്തിച്ചേര്‍ന്നിരുന്നു. അവിടെ ഇറക്കിവിട്ടപ്പോള്‍ ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നതല്ലാതെ പിന്നീട് അരിക്കൊമ്പനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് സമരക്കാരിലൊരാള്‍ പറയുന്നു.
അരിക്കൊമ്പന് ജീവനോടെ ഉണ്ടോ എന്ന് പോലും സംശയമാണെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അരിക്കൊമ്പനെ എന്തിനാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതെന്നും ഇവര്‍ ചോദിക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയത്. ഏറെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലേക്കാണ് കൊണ്ടുപോകുന്നത്.
11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്, സൂര്യന്, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.
പിന്നീട് പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും മാറ്റിയിരുന്നു. അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന് ഇപ്പോഴുള്ളത്. അരിക്കൊമ്പന് സുരക്ഷിതനാണെന്ന് തമിഴ്നാട് വനംവകുപ്പ് ഉറപ്പ് നല്‍കുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.