Student Attacked | 'റേഡിയോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വീഡിയോ എടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം; ഉടുത്തിരുന്ന തുണി ഉള്‍പെടെ അഴിച്ചെടുത്ത് കാംപസിനുള്ളില്‍ വിദ്യാര്‍ഥിക്ക് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം'
Nov 2, 2022, 12:52 IST
കോതമംഗലം: (www.kvartha.com) റേഡിയോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വീഡിയോ എടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ കോളജ് വിദ്യാര്‍ഥിക്ക് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ ബി എസ് സി ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മെല്‍ബിനാണ് മര്‍ദനമേറ്റത്. കോളജിന് പുറത്തു നിന്നെത്തിയ എസ് എഫ് ഐ മുന്‍ നേതാവും കോളജിലെ യൂനിറ്റ് സെക്രടറിയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മെല്‍ബിന്‍ ചെയ്യുന്ന റേഡിയോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വീഡിയോ എടുക്കുന്നതിനെചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുടെ വീഡിയോ റേഡിയോ പ്രോഗ്രാമിന് പകര്‍ത്താത്തതാണ് മര്‍ദനത്തിലേക്ക് നയിച്ചത്. മെല്‍ബിന്റെ ഉടുത്തിരുന്ന തുണി ഉള്‍പെടെ അഴിച്ചെടുത്താണ് കാംപസിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചത്.
മുന്‍പ് കഞ്ചാവ് ഉള്‍പെടെയുള്ള മയക്കുമരുന്നുകള്‍ കോളജ് പരിസരത്ത് വില്‍പന നടത്തിയതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും മര്‍ദനത്തിലേക്ക് നയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. മര്‍ദനത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മെല്‍ബിനെ കോതമംഗലം താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Student Attacked in College Campus, Ernakulam, News, Attack, Injured, SFI, Politics, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.