Obituary | 'കാമുകന് നല്കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി മരിച്ചു'; ദുരൂഹതയെന്ന് ബന്ധുക്കള്‍
Nov 8, 2022, 16:28 IST
തിരുവനന്തപുരം: (www.kvartha.com) കാമുകന് നല്കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി മരിച്ചതായി പരാതി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കേരള തമിഴ്നാട് അതിര്‍ത്തിയ്ക്ക് സമീപം തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ സി അഭിത(19) യാണ് ശനിയാഴ്ച രാത്രി ചികിത്സയ്ക്കിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നല്കി.
സംഭവത്തെ കുറിച്ച് നിദ്രവിള പൊലീസ് പറയുന്നത്:
ഇരുവരും പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, വിവാഹ വാഗ്ദാനം നല്കിയ യുവാവ് പിന്നീട് ഇതില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് അഭിതയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഭിതയും യുവാവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടടുത്ത ദിവസം മുതലാണ് പെണ്‍കുട്ടിക്ക് വയറുവേദന തുടങ്ങിയത്.
ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാന്‍ നല്‍കിയതായി പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. യുവാവ്, അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
വയറുവേദന കലശലായതിനെ തുടര്‍ന്ന് അഭിതയെ മാര്‍ത്താണ്ഡത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് വയറ് വേദന കൂടുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ നാലാം തീയതി ആരോഗ്യനില വഷളായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.
അഭിതയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറില്‍ ആയതാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ടം റിപോര്‍ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ കര്യങ്ങള്‍ വ്യക്തമാകൂ. തിരുവനന്തപുരം മെഡികല്‍ കോളജില്‍ മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Keywords: Student died after drinking cold drink given by her boyfriend, Thiruvananthapuram, News, Dead, Dead Body, Allegation, Complaint, Family, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.