Accidental Death | പള്ളിക്കുളത്ത് ബസിടിച്ച് ബൈക് യാത്രക്കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കണ്ണൂരിലേക്ക് പോകുകയായിരുന്ന ബൈകും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
കണ്ണൂര്‍: (KVARTHA) പള്ളിക്കുളത്ത് ബസിടിച്ച് ബൈക് യാത്രക്കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലാണ് അപകടം. കമ്പില്‍ പാട്ടയം സ്വദേശി മുഹ് സിന്‍ മുഹമ്മദ് (22) ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മുഹ് സിന്‍ സഞ്ചരിച്ച ബൈകും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബൈകില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരുക്കുകളോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാട്ടയം മുല്ലിക്കോട്ട് സൈബുവിന്റെയും പരേതനായ മുഹമ്മദിന്റെയും മകനാണ് മുഹ് സിന്‍. കാരക്കുണ്ട് എംഎം കോളജ് വിദ്യാര്‍ഥിയാണ്.