കെ എസ് ആര് ടി സി ബസ് ദേഹത്ത് കയറിയിറങ്ങി സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍
Jun 21, 2016, 13:35 IST
വിതുര (നെടുമങ്ങാട്): (www.kvartha.com 21.06.2016) കെ എസ് ആര് ടി സി ബസ് ദേഹത്ത് കയറിയിറങ്ങി സ്കൂള്‍ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ചായം കൈരക്കുഴി കിഴക്കുംകര പുത്തന്‍വീട്ടില്‍ അജയന് ആശാരിയുടെ മകന് ആകാശ് (14) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരന് ഗുരുതരമായി പരിക്കേറ്റു.
ശാസ്താംകാവ് ലക്ഷംവീട് കോളനിയില്‍ ബിനോയിയുടെ മകന് അനൂപിനാണ് (14) ഗുരുതരമായി പരിക്കേറ്റത്. തുടയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ അനൂപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.40 മണിയോടെ വിതുര മേലെ കൊപ്പം ജംഗ്ഷനിലെ കയറ്റത്തുവച്ചാണ് സംഭവം.
ഇരുവരും വിതുര ഗവ. വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. സ്കൂളിലേക്ക് സൈക്കിളില്‍ പോകുമ്പോഴായിരുന്നു അപകടം. നെടുമങ്ങാട് ഡിപ്പോയിലെ ബസ് വിതുരയില്‍ നിന്ന് പുളിച്ചാമലയിലേക്ക് പോവുകയായിരുന്നു. ചായത്തു നിന്ന് വിതുരയിലെ സ്കൂളിലേക്ക് പോവുകയായിരുന്നു ആകാശും അനൂപും. ഇതിനിടെ അമിത വേഗതയിലായിരുന്ന ബസ് സൈക്കിളില്‍ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്നും തെറിച്ച് ബസിനടിയിലേക്ക് വീണ
ആകാശിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബസും നെടുമങ്ങാട് ബസ് ഡിപ്പോയിലെ ഡ്രൈവറായ വിനിഷ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആകാശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കലയാണ് മരിച്ച ആകാശിന്റെ മാതാവ് . സഹോദരന് അനന്തു ഐ.ഐ.ടി വിദ്യാര്‍ത്ഥിയാണ്.
Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Keywords: Student dies after being hit by KSRTC bus, Akash, Anoop, School, Injured, Medical College, Treatment, Hospital, Custody, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.