Found Dead | വിദ്യാർഥിനിയെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


എറണാകുളം: (www.kvartha.com) എടപ്പള്ളി അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡികൽ ടെക്‌നീഷൻ കോഴ്‌സിന് പഠിക്കുന്ന മീനു മനോജ് (22) ആണ് മരിച്ചത്. ഹോസ്റ്റൽ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.

Found Dead | വിദ്യാർഥിനിയെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ മീനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. എമർജൻസി മെഡികൽ ടെക്‌നീഷൻ കോഴ്‌സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് മീനു വിഷാദത്തിലായിരുന്നുവെന്നാണ് റൂമിലെ മറ്റു വിദ്യാർഥിനികൾ പറയുന്നത്. തോറ്റതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്‌തതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Keywords: News, Kerala, Medical Student, Hostel, Exam Result, Student, Police, Kochi, Ernakulam, Edappalli, Student found dead at Hospital.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia