Found Dead Hanged | കോളജില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി യൂനിഫോമില്‍ തൂങ്ങിമരിച്ചനിലയില്‍
Jul 5, 2022, 20:16 IST
കോഴിക്കോട്: (www.kvartha.com) കോളജില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ യൂനിഫോമില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
വടകര മണിയൂര്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിനി തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൈസ അയച്ചിരുന്നതായി പൊലീസ് പറയുന്നു. സന്ദേശം കിട്ടിയ സഹപാഠികള്‍ ഉടന്‍തന്നെ വീട്ടിലേക്കുവന്നെങ്കിലും നൈസയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. സജിയുടേയും ഇന്ദുലേഖയുടേയും(ഡോക്ടേഴ്‌സ് ലാബ്, പയ്യോളി) മകളാണ് നൈസ. നേഹ സഹോദരിയാണ്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Student Found Dead Hanged in House, Kozhikode, News, Student, Hang Self, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.