അമിത വേഗതയില്‍ യുവാക്കളുടെ ബൈക് റേസിംഗ്; സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പെട്ടത് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ നാലംഗസംഘം

 


കൊല്ലം: (www.kvartha.com 21.01.2022) അമിതവേഗതയില്‍ യുവാക്കള്‍ നടത്തിയ ബൈക് റേസിങിനിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്. കൊട്ടാരക്കരയില്‍ എംസി റോഡില്‍ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. 

അമിതവേഗത്തിലോടിയ ബൈകില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക് യാത്രികനായ അശ്വന്ത് കൃഷ്ണന്‍ എന്ന എംബിഎ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അമിത വേഗതയില്‍ യുവാക്കളുടെ ബൈക് റേസിംഗ്; സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പെട്ടത് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ നാലംഗസംഘം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

നാലു ന്യൂജെന്‍ ബൈകുകളിലായിട്ടാണ് യുവാക്കള്‍ ബൈക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവര്‍ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈകുകളും ഒറ്റ ഫ്രൈമില്‍ കിട്ടുന്നതിനായി ഏറ്റവും മുമ്പിലായി പോയ ബൈകിലെ ആള്‍, അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബൈക് എതിര്‍ദിശയില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിയെ ചെന്നിടിക്കുകയായിരുന്നു. എന്നാല്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളുടെ പരിക്ക് ഗുരതരമല്ല. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.

മത്സരയോട്ടം നടത്തിയ നാലു ബൈകുകള്‍ക്കും നമ്പര്‍പ്ലേറ്റുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ആയുര്‍ ഭാഗത്ത് വെച്ച് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയവരാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അപകടത്തില്‍ പെട്ടതോടെ മറ്റുള്ളവര്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇതിനിടെ ഇവര്‍ ബൈക് ഒളിപ്പിക്കാനും ശ്രമം നടത്തി. ഒരാളുടെ ബൈക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അശ്വന്ത് എന്ന വിദ്യാര്‍ഥിയും മത്സരയോട്ടം നടത്തി അപകടത്തിലായ ആളും തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords:  Student injured after bike racing, Kollam, News, Local News, Injured, Police, Hospital, Treatment, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia