Quiz Competition | സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്വിസ് മത്സരം: കണ്ണൂര്‍ റൂറല്‍ ജേതാക്കള്‍; കൊല്ലം റൂറലും വയനാടും രണ്ടും മൂന്നും സ്ഥാനത്ത്
Dec 10, 2022, 22:26 IST
കണ്ണൂര്‍: (www.kvartha.com) സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ദേവിക കരിപ്പായി, ആനന്ദ് കൃഷ്ണ, ചാരുത് (ജി എച് എസ് എസ് മാലൂര്‍) എന്നിവര്‍ അടങ്ങിയ കണ്ണൂര്‍ റൂറല്‍ ജില്ല ഒന്നാം സ്ഥാനം നേടി.
അനന്യ ജെ, ഗോവിന്ദ് ആര്‍, അപര്‍ണ രാജീവ്(ഡി വി എന്‍ എസ് എസ് എച് എസ് എസ്, പൂവറ്റൂര്‍) എന്നിവര്‍ അംഗങ്ങളായ കൊല്ലം റൂറല്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. നീരജ് കെ ജെ, ശ്രീലക്ഷ്മി അജേഷ്, അനു മറിയം ജോസഫ് (ഫാ. ജി കെ എം എച് എസ്, കണിയാരം) എന്നിവര്‍ ഉള്‍പെട്ട വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ക്യാഷ് അവാര്‍ഡും സര്‍ടിഫികറ്റുകളും സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് അര്‍ഹമായ ടീമിന് 25,000 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനമായി നല്‍കി. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്ത 20 ജില്ലകളിലെയും കുട്ടികള്‍ക്ക് സര്‍ടിഫികറ്റുകളും വിതരണം ചെയ്തു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പ്രകാരം സ്‌കൂള്‍തലത്തില്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ 1,30,000 പേരാണ് പങ്കെടുത്തത്. ഇവരില്‍നിന്ന് വിജയികളായ 3,300 പേര്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്ന് വിജയികളായ 60 കുട്ടികളാണ് സംസ്ഥാനതല മത്സരത്തിലെ പ്രാഥമിക റൗന്‍ഡ് മത്സരത്തില്‍ പങ്കെടുത്തത്. പ്രാഥമിക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 കുട്ടികള്‍ അവസാന റൗന്‍ഡ് മത്സരത്തില്‍ മാറ്റുരച്ചു. ഇവരില്‍ നിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. ജിഎസ് പ്രദീപ്, അരുണ്‍ ശങ്കര്‍ എന്നിവരാണ് ക്വിസ് നയിച്ചത്.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് രാവിലെ ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എഡിജിപി കെ പത്മകുമാര്‍, ഐജി പി വിജയന്‍, പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ എന്നിവരും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും അധ്യാപകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
Keywords: Student Police Cadet Quiz Competition: Kannur Rural Winners; Kollam Rural and Wayanad are second and third, Kannur, News, Police, Students, Winner, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.