Dead | 'ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു'
Feb 10, 2023, 20:34 IST
തൊടുപുഴ: (www.kvartha.com) ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടര്‍ന്നാണ് അലര്‍ജിയുണ്ടായതെന്നാണ് വിവരം.
കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ഇടുക്കി മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ കുട്ടി ഉച്ചയോടെ മരിച്ചു.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ അച്ഛന്‍ സിജു വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് .
Keywords: Student who was in treatment for food allergy died, Thodupuzha, News, Dead, Hospital, Treatment, Kerala.
മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലര്‍ജിക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിച്ച് നേരത്തെയും കുട്ടിക്ക് അസുഖം വന്നിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടി കഴിച്ചു തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ഇടുക്കി മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ കുട്ടി ഉച്ചയോടെ മരിച്ചു.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ അച്ഛന്‍ സിജു വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് .
Keywords: Student who was in treatment for food allergy died, Thodupuzha, News, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.