ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു: സംഘര്‍ഷത്തെ തുടര്‍ന്ന് അമൃത എഞ്ചിനീയറിങ് കോളജ് അടച്ചിട്ടു

 


കൊല്ലം: (www.kvartha.com 16.10.2014) ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വള്ളിക്കാവില്‍ പ്രവര്‍ത്തിക്കുന്ന അമൃത എഞ്ചിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. പുഴു ഉള്ള ഭക്ഷണം വിളമ്പിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അടച്ചു പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍  കോളജ് ബസ് അടിച്ച് തകര്‍ക്കുകയും സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ  പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ  കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല. കോളജ് പരിസരത്ത് കൂടുതല്‍ പോലീസുകാര്‍ തമ്പടിച്ചിരിക്കയാണ്.

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു: സംഘര്‍ഷത്തെ തുടര്‍ന്ന് അമൃത എഞ്ചിനീയറിങ് കോളജ് അടച്ചിട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Clash, Kollam, Students, Food, Engineering Student, Media, Injured, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia