Booked | അട്ടപ്പാടിയില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി; 4 ജീവനക്കാര്‍ക്കെതിരെ കേസ്

 


പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി. ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ നാലു ജീവനക്കാര്‍ക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. 15 വയസ്സിന് താഴെയുള്ള എട്ടു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.

Booked | അട്ടപ്പാടിയില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി; 4 ജീവനക്കാര്‍ക്കെതിരെ കേസ്

ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളില്‍ ചിലര്‍ക്ക് ചര്‍മ രോഗം ഉണ്ടായിരുന്നു. ഇത് പരിശോധിക്കാനെന്ന പേരില്‍ വസ്ത്രം അഴിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് ജീവനക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചതായി കണ്ട കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

മറ്റ് കുട്ടികളുടെ മുന്നില്‍ വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കളെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍, ആയ, കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹോസ്റ്റല്‍ ജീവനക്കാരായ ആതിര, കൗസല്യ, കസ്തൂരി, സുജ എന്നിവര്‍ക്കെതിരെയാണ് കേസ്. ഈ മാസം 22നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഷോളയൂര്‍ പൊലീസ് പറഞ്ഞു.

Keywords:  Students Complaint Against 4 Hostel Employees; Police Booked, Palakkad, News, Hostel Employees, Complaint, Students, Police Booked, Probe, Parents, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia