Accidental Death | കോട്ടയത്ത് സ്‌കൂടറും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

 


കോട്ടയം: (www.kvartha.com) കടുത്തുരുത്തി പാലാകരയില്‍ സ്‌കൂടറും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുട്ടുചിറ ഐ എച് ആര്‍ ഡി യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

Accidental Death | കോട്ടയത്ത് സ്‌കൂടറും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂടറും എതിര്‍ദിശയില്‍നിന്നുവന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു.

അപകട സമയത്ത് സ്‌കൂടറില്‍ മൂന്നുവിദ്യാര്‍ഥികളാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Students Died In Road Accident, Kottayam, News, Accidental Death, Students, Dead Body, Police, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia