ഹോളി ആഘോഷത്തിനിടെ പെണ്‍കുട്ടികളെ അപമാനിച്ചതായി പരാതി; വിദ്യാര്‍ഥി അറസ്റ്റില്‍

 


കളമശ്ശേരി: (www.kvartha.com 09.04.2022)  ഹോളി ആഘോഷത്തിനിടെ ജൂനിയര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ മൂന്നാം വര്‍ഷ ബി വോക് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച് 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് അപമാനിച്ചതായി വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ വിദ്യാര്‍ഥിനികള്‍ സര്‍വകലാശാലക്ക് നല്‍കിയ പരാതിയില്‍ നിയോഗിച്ച ഇന്റേനല്‍ കംപ്ലയിന്റ് കമിറ്റിയുടെ പ്രാഥമിക അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് ഇത്തരത്തില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കാംപസില്‍ ഹോളി ആഘോഷിക്കുന്നത് നിരോധിച്ചിരുന്നു. ഇത്തവണ വീണ്ടും ഹോളി ആഘോഷിക്കുകയായിരുന്നു.

ഹോളി ആഘോഷത്തിനിടെ പെണ്‍കുട്ടികളെ അപമാനിച്ചതായി പരാതി; വിദ്യാര്‍ഥി അറസ്റ്റില്‍

Keywords:  News, Kerala, Students, Student, Arrest, Arrested, Complaint, Police, Students insulted during holi celebration; One student arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia