Students | 'കൂട്ടുകാരനൊരു കൂട് സ്നേഹവീട്' പദ്ധതിയുമായി വാരം സി എച് എമിലെ വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു
Feb 18, 2023, 18:50 IST
കണ്ണൂര്‍: (www.kvartha.com) സില്‍വര്‍ ജൂബിലിയുടെ നിറവില്‍ കൂട്ടുകാരനൊരു കൂട് പദ്ധതിയുമായി എളയാവൂര് സി എച് എം ഹയര്‍ സെകന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുകയാണ്. സ്കൂള്‍ പാര്‍ലിമെന്റ് പ്രഖ്യാപിച്ച പത്തിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള രണ്ടാമത്തെ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
3500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ വീടില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അതില്‍ അര്‍ഹതപ്പെട്ട കുട്ടിക്ക് വീടൊരുക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണ് സ്നേഹവീട്. കുട്ടികള്‍ തന്നെ ഇതിന്റെ തുക സ്വരൂപിച്ച് കൂട്ടുകാരന് ഒരു കൂടൊരുക്കുകയാണ്.
മുണ്ടേരിമൊട്ടയില്‍ നടന്ന ചടങ്ങില്‍ ഹമീദലി ശിഹാബ് തങ്ങള്‍ സ്നേഹ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മവും നിര്‍വഹിച്ചു. പ്രധാന അധ്യാപകന് പിപി സുബൈര്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
ചടങ്ങില്‍ സ്കൂള്‍ പാര്‍ലിമെന്റ് ചെയര്മാന് റന റസാഖ്, പാര്‍ലിമെന്റ് അംഗങ്ങളായ ശിഫ നൗറിന്, സലാഹുദ്ദീന്, പിടിഎ പ്രസിഡന്റ് മുഹമ്മദലി കൂടാളി, സ്കൂള്‍ മാനേജര്‍ പിഎ കരീം, പ്രിന്‍സിപല്‍ സി സുഹൈല്‍, മുണ്ടേരി പഞ്ചായത് മെമ്പര്‍ മുംതാസ്, സ്റ്റാഫ് സെക്രടറി കെഎം കൃഷ്ണ കുമാര്‍, മാനേജ്മെന്റ് കമിറ്റി അംഗങ്ങളായ വികെ മുഹമ്മദലി, പി മുഹമ്മദ്, ടിപി അബ്ദുല്‍ ഖാദര്‍, പി മുനീര്‍, സികെ അബ്ദുര്‍ റസാഖ്, കെഎംസിസി നേതാക്കളായ മൊയ്തു മഠത്തില്‍, കുട്ടൂസ മുണ്ടേരി, പികെ ശാഹിദ്, സ്നേഹ ഭവന പദ്ധതി ചെയര്മാന് അബ്ദുര്‍ റഹ്മാന്, കണ്‍വീനര്‍ പിസി മഹമൂദ്, എന്‍കെ റഫീഖ് മാസ്റ്റര്‍, അബ്ദുര്‍ റഹ്മാന് ഫൈസി, എംപിഎം അശ്റഫ്, അസ്ലം വലിയന്നൂര്‍, സഹീറ, ടി റീഷ, സിഎച് മുഹമ്മദ് അശ്റഫ്, യൂസുഫ് പുന്നക്കല്‍, ടി രാജേന്ദ്രന്, പിസി റസാഖ്, ശക്കീര്‍ മാസ്റ്റര്‍, ഹുസൈന് മാസ്റ്റര്‍, കെഎം ശംസുദ്ദീന്‍, എംവി മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ പാര്‍ലിമെന്റിന്റെ നയപ്രഖ്യാപനത്തില്‍ വജ്രം എന്ന പേരില്‍ പത്തിന കര്‍മ പദ്ധതിക്കാണ് രൂപം നല്‍കിയത്. സ്നേഹ വീട് പദ്ധതിക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷാതാക്കള്‍ക്കും പഠന സൗകര്യമൊരുക്കല്‍, എഡോ ലീവ്, ജന്മദിന തോട്ടം, ഇകോ ബ്രിക്സ്, എന്റെ മുത്തശ്ശനും മുത്തശ്ശിയും, എന്റെ പാഠപുസ്തകം തുടങ്ങിയവയാണ് പദ്ധതികള്‍. കുട്ടികള്‍ ആവിഷ്കരിച്ച പരിപാടിക്ക് മാനേജ്മെന്റും പിടിഎയും, സ്റ്റാഫ് കൗണ്‍സിലും പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.
Keywords: Students of Varam CHM setting an example with project 'Kootukaranu Oru Kood 'Sneha Veedu', Kannur, News, School, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.