ക്ലാസ് റൂമില്‍ നിറയെ പാമ്പിന്‍ മാളങ്ങള്‍; പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും; പെണ്‍കുട്ടി അവശയായിരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ ക്ലാസില്‍ തന്നെ ഇരുത്തി
Nov 21, 2019, 14:34 IST
സുല്‍ത്താന്‍ബത്തേരി: (www.kvartha.com 21.11.2019) ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്ല ഷെറിന്‍ (10) ആണ് പാമ്പു കടിയേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30-മണിയോടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് ഷഹ് ല ഷെറിന് പാമ്പു കടിയേറ്റത്.
ഇതോടെ കുട്ടി അവശയായെങ്കിലും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറാകാതെ അധ്യാപകര്‍ പിതാവ് വരുന്നത് വരെ കുട്ടിയെ അവിടെ തന്നെ ഇരുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്. സംഭവത്തില്‍ കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ പ്രതികരിച്ചത്.
ക്ലാസില്‍ ഇടയ്ക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ലെന്നും ആരോപിച്ച കുട്ടികള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളുണ്ടെന്നും പറയുന്നു. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ല. അതേ സമയം അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പാമ്പുകടിയേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഏറെ നേരം നിരീക്ഷണത്തില്‍ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാനായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Students, parents stage protest over death of girl due to snakebite in Sulthan Batheri, News, Snake, Protesters, Parents, Students, Death, Kerala, Allegation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.