കണ്ടങ്കാളിക്ക് ബദല്‍ പദ്ധതിയുമായി വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പദ്ധതി, നിര്‍ദിഷ്ട കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യം
Nov 11, 2019, 13:08 IST
കണ്ണൂര്‍: (www.kvartha.com 11.11.2019) പയ്യന്നൂരില്‍ നടന്നുവരുന്ന കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമെത്തി. ആവാസ വ്യവസ്ഥകള്‍ കൊണ്ട് സമ്പന്നമായ കണ്ടങ്കാളി തലോത്ത് വയല്‍ പെട്രോളിയം പദ്ധതി വരുന്നതുകൊണ്ട് തങ്ങളെപ്പോലെ വളര്‍ന്നു വരുന്ന കുട്ടികളുടെ ജീവിതമാണ് മുതിര്‍ന്നവര്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ട് നിര്‍ദിഷ്ട കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതി ഉപേക്ഷിക്കണമെന്ന് കുട്ടികളുടെ ശാസ്ത്ര പ്രൊജക്ടില്‍ പറയുന്നു.
തായിനേരി എസ്എബിടിഎം സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ദേവനിഭ ഉല്ലാസ്, നിരഞ്ജന എസ് എന്നിവര്‍ തയ്യാറാക്കിയ പ്രൊജക്ട് പയ്യന്നൂരിലെ സത്യഗ്രഹപ്പന്തലില്‍ അവതരിപ്പിച്ചു. കണ്ടങ്കാളി വയലിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും, ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കം നിരീക്ഷിച്ചുമാണ് കുട്ടികള്‍ പഠനം നടത്തിയത്.
സൗരോര്‍ജം പോലുള്ള പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളിലേക്ക് ലോകം പോകുമ്പോള്‍ ഇത്തരം പദ്ധതികള്‍ ആഗോള താപനത്തിന് ഇടവരുത്തും. തൊഴിലിന് അനന്ത സാധ്യതയുള്ള വയല്‍-പുഴ ആ വാസവ്യവസ്ഥ തകര്‍ത്തു കൊണ്ടാണ് കണ്ടങ്കാളിയില്‍ പെട്രോളിയം പദ്ധതി വരുന്നതെന്നും കുട്ടികളുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Kannur, Payyannur, Students, Petrol, school,Students presented alternative Plan against Kandankali Petroleum storage project

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.