ചപ്പാത്തിയില്‍ പേസ്റ്റ് ചേര്‍ത്ത് ലഹരി; ഉപഭോക്താക്കളില്‍ വിദ്യാര്‍ഥികളും, പുതിയ പരീക്ഷണം കഞ്ചാവ് വരവ് നിലച്ചതോടെ
May 12, 2015, 12:36 IST
അസ്മ ജഹാന്‍
മലപ്പുറം: (www.kvartha.com 12/05/2015) ചപ്പാത്തിയില്‍ പേസ്റ്റ് ജെല്‍ ചേര്‍ത്ത് തീയില്‍ ചൂടാക്കി കഴിച്ച് ലഹരി കണ്ടെത്തുന്നവരില്‍ വിദ്യാര്‍ഥികളും. ഇതു നല്ല ലഹരിയാണെത്രെ. ഇവ പരീക്ഷിക്കുന്നവരിലും വിദ്യാര്‍ഥികളുണ്ടെന്നും മലപ്പുറത്തെ ഹാന്‍സ് ഉത്പന്നങ്ങളുടെ ഹോള്‍സെയില്‍ ഡീലറായിരുന്ന ബാപ്പു പറയുന്നു. ഇദ്ദേഹം ചരസ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുകയും ഇപ്പോള്‍ ലഹരിമുക്ത ജീവിതം നയിക്കുകയും ചെയ്യുന്നയാളാണ്.
മലപ്പുറത്തെ മദ്യാസക്തരുടെ കൂട്ടായ്മയായ ആള്‍ക്കഹോളിക്‌സ് അനോനിമസിന്റെ കൂട്ടായ്മയില്‍ എത്തുന്നവരാണ് കുട്ടികളിലെ പുതിയ ലഹരിശീലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. വിദ്യാലയം അവധിയിലായതിനാല്‍ കുട്ടികള്‍ക്ക് ധാരാളം ഒഴിവുവേളകള്‍ ലഭിക്കുന്നുണ്ട്. അവരെ വട്ടമിട്ടുപറക്കുന്ന ലഹരിമാഫിയയാണ് പുതിയ പരീക്ഷണങ്ങളിലേക്കവരെ കൂട്ടികൊണ്ടുപോകുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 109 കഞ്ചാവ് കേസുകള്‍ ജില്ലയില്‍ പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നുമാത്രം ഒരു ക്വിന്റലോളം കഞ്ചാവാണ് പോലിസ് പിടികൂടിയത്. നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിലേറെപേരുടെയും ഉപഭോക്താക്കള്‍ വിദ്യാര്‍ഥികളായിരുന്നു. ഇപ്പോള്‍ പോലീസ് റെയ്ഡ് ശക്തമാക്കുകയും കഞ്ചാവ് വരവ് നിലക്കുകയും ചെയ്തതോടെയാണ് പേസ്റ്റ് ജെല്‍ചേര്‍ത്തുള്ള ലഹരി ഉപയോഗം കുട്ടികള്‍ തുടങ്ങിയിരിക്കുന്നതത്രെ. അതാകുമ്പോള്‍ ആരും സംശയിക്കില്ലെന്നതും യഥേഷ്ടം പോലെ ലഭിക്കുമെന്നതുമാണ് ഇവര്‍ക്ക് തുണയാകുന്നത്.
വൈറ്റ്‌നര്‍ പേനയുടെ മഷിപോലും ലഹരിയായി കുട്ടികളുപയോഗിച്ചിരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞവര്‍ഷമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില വിദ്യാലയങ്ങള്‍ക്കു മുമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറിക്കടകളില്‍ ഇവ തികയാത്ത അവസ്ഥയുണ്ടായിരുന്നതായി നിലമ്പൂരിലെ കച്ചവടക്കാരനായ സക്കീര്‍ ഹുസൈന്‍ പറയുന്നു. പെണ്‍കുട്ടികളും ഇത് ഉപയോഗിക്കുന്നുണ്ട്.
Also Read:
വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Keywords: Malappuram, Students, school, Police, Raid, Girl students, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.