Approval | മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ മന്ത്രി ശിവൻകുട്ടി സ്വീകരിച്ചു
● ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി
● ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം: (KVARTHA) വിദ്യാർത്ഥികളുടെ മാലിന്യസംസ്കരണത്തെ കുറിച്ചുള്ള നിർദേശങ്ങൾ കേൾക്കണമെന്ന അഭ്യർത്ഥന മാനിച്ച് അവരുമായി കൂടിക്കാഴ്ച നടത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മന്ത്രിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്.
സോഷ്യൽക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മനസ്സിൽ ഉരുത്തിരിഞ്ഞ നൂതന ആശയങ്ങൾ അവതരിപ്പിക്കാനാണ് വിദ്യാർത്ഥികൾ മന്ത്രിയെ കാണാൻ എത്തിയത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് മുന്നോട്ടുവച്ച ആശയങ്ങൾ മികച്ചവയാണെന്നും ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.
#KeralaEducation #WasteManagement #GreenSchools #StudentInnovation #Sustainability #KeralaMinister #Sivankutty