Minister | ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

 


കൊച്ചി: (www.kvartha.com) ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനുട് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സര്‍വകലാശാലകളും പ്രൊഫഷനല്‍ കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ പരിഹാരസമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Minister | ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

സര്‍കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ടിഫികറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനുട് വീതം പരിഹാരസമയം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളും. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐ എച് ആര്‍ ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Keywords:  Students with type 1 diabetes will be given extra time for exams Says Minister R Bindu, Kochi, News, Education, Type 1 Diabetes, Students, Exams, Medical Certificate, Minister R Bindu, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia