നെയ്യാറ്റിന്‍കര: ട്രാഫിക് പൊലീസ് സ്റ്റേഷനുമുന്നില്‍ ഗ്രേഡ് എസ്‌ഐമാര്‍ തമ്മില്‍ത്തല്ലി.നാട്ടുകാര്‍ കാണികളായി. പൊരിഞ്ഞ അടിക്കിടെ പരിക്കേറ്റ ട്രാഫിക് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മധുധരനെ നെയ്യാറ്റിന്‍കര എസ്.ഐ വിനീഷുകുമാര്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചു. തമ്മില്‍ത്തല്ലിയവര്‍ക്കെതിരെ കേസെടുത്തു.
നെയ്യാറ്റിന്‍കര ട്രാഫിക് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ. മധുധരനും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ. കല്യാണകൃഷ്ണനും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ആര്യങ്കോട് സ്റ്റേഷനില്‍ ഇരുവരും ഒരുമിച്ച് ഡ്യൂട്ടി നോക്കിയിരുന്നപ്പോള്‍ ഉണ്ടായ പ്രശ്‌നമാണ് മാസങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ തീര്‍ത്തത്.
രാത്രി 7.30നാണ് കല്യാണ കൃഷ്ണന്‍ മദ്യപിച്ചെത്തി ട്രാഫിക് എസ്.ഐ.മധുധരനെ മര്‍ദിച്ചത്. തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും അടിയായി. ഇതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട മധുധരനെ സംഭവ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ വിനീഷുകുമാര്‍. ആശുപത്രിയിലെത്തിച്ചു.
മധൂധരന്‍ നെയ്യാറ്റിന്‍കര പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.ട്രാഫിക് എസ്.ഐ.യൂണിഫോമില്‍ സ്റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്നു. വാക്കേറ്റത്തില്‍ തുടങ്ങി കയ്യാങ്കളിയെത്തിയതോടെ നാട്ടുകാരും തടിച്ച് കൂടിയിരുന്നു.എസ്.ഐമാരുടെ തമ്മിലടി പൊലീസിനും നാണക്കേടുണ്ടാക്കിയിരിക്കുന്നു. സംഭവം ഒത്തു തീര്‍പ്പാക്കുന്നതിനും ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Key Words: Police, Fight, Kerala, Crime, Neyyattinkara, Sub Inspector, Public, Injured, Traffic station,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.