കോലാപൂരിലെ രോഗിയായ മലയാളിക്ക് ആശ്വാസമായി സുധാകരന്‍: നാട്ടിലെത്തിയത് എംപിയുടെ ഇടപെടലില്‍
May 4, 2020, 17:31 IST
കണ്ണൂര്‍: (www.kvartha.com 04.05.2020) കോലാപൂരില്‍ ജോലി ചെയ്ത് വരികയായിരുന്ന 65 വയസുകാരനായ സെപ്സിസ് ഷോക്ക് മൂലം അവശതയനുഭവിക്കുന്ന കണ്ണൂര്‍ സ്വദേശിക്ക് ആശ്വാസമായി കെ സുധാകരന്‍ എംപിയുടെ ഇടപെടല്‍. കോലാപൂരിലെ സിദ്ധി ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച സര്‍ജറിക്ക് വിധേയനാവുകയും അരോഗ്യനില ഗുരുതരമായി തീരുകയും കാല് മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്ത രോഗിയെ അധികൃതരുടെ അനുമതിയോടെ കണ്ണൂരിലെത്തിച്ച് ചികിത്സ ഒരുക്കാനാണ് കെ സുധാകരന്‍ എംപിയുടെ ഇടപെടലോടെ സാധിച്ചത്.
രോഗിയുടെ കുടുംബാംഗങ്ങളോ മറ്റ് ബന്ധുക്കളോ പരിചരിക്കാന്‍ കോലാപൂരില്‍ ഉണ്ടായിരുന്നില്ല എന്നതും രോഗിക്ക് പ്രയാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കണ്ണൂരിലെത്തിക്കാന്‍ പരിശ്രമിക്കുന്നതിന്റെ ഭാഗമായി വിഷയം കെ സുധാകരന്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
കോലാപ്പൂര്‍ ജില്ലാ കലക്ടറുമായും കണ്ണൂര്‍ കലക്ടറുമായും ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ യാത്രക്ക് അനുമതി ലഭ്യമാക്കുകയും മഹാരാഷ്ട്ര ഡിജിപിയുടെ അനുമതിയോടെ കോലാപ്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ച് ബന്ധുക്കളുടെ പരിചരണത്തോടെ ചികിത്സിക്കുന്നതിന് സൗകര്യം ഒരുക്കുകയുമായിരുന്നു.
കോലാപ്പൂരില്‍ രോഗിക്കാവശ്യമായ സഹായങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് അബ്ദുര്‍ റഹ്മാന്‍ സാഹിബും പൂനയില്‍ താമസിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും ചെയ്ത് കൊടുത്തിരുന്നു.

Keywords: Sudhakaran takes relief from a sick Malayalee in Kolhapur, K.Sudhakaran, Kannur, Hospital, Treatment, Patient, Congress, Leader, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.