ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; നിയമസഭയിൽ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോടീസ്

 


തിരുവനന്തപുരം: (www.kvartha.com 04.08.2021) കോട്ടയം കടുവാക്കുളത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിൽ നിയമസഭയിൽ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോടീസ്. ബാങ്കിന്റെ ജപ്തി ഭീഷണി മൂലമുള്ള ആത്മഹത്യ സഭ നിർത്തിവച്ചു ചർച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതിതേടിയത്.

മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണ് എന്ന് സഹകരണ മന്ത്രി സഭയെ അറിയിച്ചു. ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി വി എൻ വാസൻ മരണ കാരണം എന്താണെന്ന് പരിശോധിച്ച് വരികയാണെന്നും സഭയെ അറിയിച്ചു.

അർബൻ സഹകരണ ബാങ്കിൽ നിന്ന് 13 ലക്ഷമാണ് വായ്പ എടുത്തത്, മരണത്തിന് രണ്ട് ദിവസം മുമ്പ് ബാങ്ക് മാനേജർ ഇവരോട് സംസാരിച്ചിരുന്നു. ഏഴ് മാസം മുമ്പാണ് ബാങ്ക് നോടീസ് നൽകിയതെന്നും ബാങ്ക് നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

എന്നാൽ പാവങ്ങളെ കുരുക്കിലാക്കിയത് ബാങ്ക് ആണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. അഞ്ച് ലക്ഷം രൂപ പലിശയായി വന്നുവെന്നും, നാലര സെൻ്റ് ഭൂമിക്ക് മതിപ്പ് വിലയെക്കാൾ കൂടുതൽ തുക നൽകിയെന്നും തിരുവഞ്ചൂർ ആരോപിച്ചു. എങ്ങനെ 19 ലക്ഷം രൂപ ഇവർക്ക് നൽകി? തിരിച്ചടക്കാൻ കഴിവുണ്ടോ എന്ന് പരിശോധിച്ചില്ല, ഭൂമി വില വർധിപ്പിച്ച് കാട്ടിയ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. തിരുവഞ്ചൂർ സഭയിൽ കുറ്റപ്പെടുത്തി.

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; നിയമസഭയിൽ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോടീസ്

സർകാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയത്. പതിനായിരക്കണക്കിന് റികവറി നോടീസുകൾ എത്തിയിരിക്കുകയാണെന്നും ഇവ അടിയന്തിരമായി നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ഇരട്ട സഹോദരങ്ങളുടെ അമ്മയുടെ വേദന എങ്ങനെ മാറ്റുമെന്ന് ചോദിച്ച സതീശൻ തെരഞ്ഞെടുപ്പിന് ശേഷം സർകാരിന് ഇക്കാര്യങ്ങളിൽ പൂർണ വിമുഖതയാണെന്ന് കുറ്റപ്പെടുത്തി.

നിരവധി നിസാറുമാരും നസീറുമാരും ഇനിയും ഉണ്ട്, ആത്മഹത്യകൾ സങ്കടങ്ങളാണ് ആ അമ്മ ഇനിയെങ്ങനെ ബാക്കി കാലം ജീവിച്ചു തീർക്കും ? ഈ സർകാർ അത്തരത്തിൽ പ്രതിസന്ധിയിലായ ആളുകൾക്ക് ഒപ്പം നിൽക്കുന്നില്ല. ഇത് കണ്ണും കാതുമില്ലാത്ത സർകാരാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Keywords:  News, Thiruvananthapuram, Kerala, State, Suicide, UDF, Assembly, Politics, Suicide of twin brothers, UDF filed adjournment, Suicide of twin brothers; UDF filed adjournment motion notice in assembly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia