വാഹനങ്ങളിലെ സണ്‍ ഫിലിം: കടുത്ത നടപടിക്ക് നിര്‍ദേശം

 


തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ ഫിലിം ഉപയോഗിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ക്ക് നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് കൃത്യമായി പാലിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ്.

ഇസഡ്, ഇസഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഉള്ളവര്‍ക്കായി മാത്രമാണ് സണ്‍ഫിലിം ഒട്ടിച്ച/അല്ലെങ്കില്‍ വാഹനത്തിന്റെ ഉള്‍വശം കാണാത്ത തരത്തിലുള്ളവസ്തുക്കള്‍ പതിച്ച വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കി. വിശദ വിവരങ്ങള്‍ പിആര്‍ഡി വെബ് സൈറ്റില്‍ (www.prd.kerala.gov.in) ലഭിക്കും.

വാഹനങ്ങളിലെ സണ്‍ ഫിലിം: കടുത്ത നടപടിക്ക് നിര്‍ദേശം
Keywords:   Kerala, Thiruvananthapuram, Vehicle, Sun film, Supreme court, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia