സുനന്ദ ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്തി വൈദ്യപരിശോധന നടത്തി
Jan 18, 2014, 00:42 IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദയും ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇരുവരും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു. അതേസമയം തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സുനന്ദ വൈദ്യപരിശോധനയ്ക്ക് വിധേയയായി എന്നും വാര്‍ത്തയുണ്ട്. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
രണ്ട് ദിവസം മുന്‍പുണ്ടായ ട്വിറ്റര്‍ വിവാദങ്ങളും തുടര്‍ന്നുള്ള സുനന്ദയുടെ മരണവും ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ്.
അതേസമയം സുനന്ദയുടെ മരണവാര്‍ത്ത പുറത്തുവന്നയുടനെ നഗരമദ്ധ്യത്തിലുള്ള തരൂരിന്റെ ഓഫീസിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
SUMMARY: The news of the death of Sunanda Pushkar, wife of Union Minister Shashi Tharoor, came as a shock tonight to the people in Thiruvananthapuram which Tharoor contested and won easily in his electoral debut in 2009 Lok Sabha polls.
Keywords: Kerala, Sunanda Pushkar, Shashi Taroor, Thiruvananthapuram,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.