Complaint | നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവച്ചു; തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ ഡി എ
Mar 18, 2024, 21:44 IST
തൃശൂര്‍: (KVARTHA) നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവച്ച സംഭവത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തിരഞ്ഞെടുപ്പ് കമിഷന്‍ ബ്രാന്‍ഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതു തടയണമെന്നുമാണ് കലക്ടര്‍ക്ക് നല്‍കിയ പരാതിയിലുള്ളത്. എന്‍ഡിഎയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ രവി കുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയിരിക്കുന്നത്.
സിനിമാ ലൊകേഷനിലെത്തി ടൊവിനോയെ കണ്ട സുനില്‍കുമാര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫേസ്ബുകില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ കേരള തിരഞ്ഞെടുപ്പ് കമിഷന്റെ അംബാസഡര്‍ ആണെന്നും തന്റെ ഫോടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫേസ്ബുകില്‍ കുറിപ്പ് പങ്കുവച്ചതോടെ സുനില്‍ കുമാര്‍ ചിത്രം നീക്കം ചെയ്യുകയായിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.
Keywords: Sunil Kumar should not be allowed to contest elections; complaint submitted to collector by BJP, Thrissur, News, VS Sunil Kumar, Complaint, Submitted, Collector, BJP, Politics, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.