സൂപ്പര്‍ താരത്തിന്റെ ഇടപെടലില്‍ കൊക്കെയ്ന്‍ കേസ് വഴിതിരിയുന്നു?

 


തിരുവനന്തപുരം: (www.kvartha.com 12/02/2015) കൊച്ചിയിലെ വിവാദ കൊക്കെയ്ന്‍ കേസില്‍ സംശയിക്കപ്പെടുന്ന സംവിധായകനും നടിക്കും നടനും വേണ്ടി ഇടപെടുന്ന സൂപ്പര്‍ സ്റ്റാര്‍ ആരാണ്? അത് വൈകാതെ പുറത്തുവരുമെന്നാണു പൊലീസും സിനിമാ വൃത്തങ്ങളും നല്‍കുന്ന സൂചന.

ഏതായാലും കൊക്കെയ്ന്‍ കേസ് അട്ടിമറിക്കാനും സിനിമക്കാരെ രക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൊച്ചിയിലെ പോലീസ് കമ്മീഷണര്‍ നിശാന്തിനിയെ തൃശൂരിലേക്കു മാറ്റിയതെന്നു വ്യക്തമാവുകയാണ്. അവരെ തിരിച്ച് കൊച്ചിയിലേക്കു തന്നെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളുണ്ടുതാനും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സൂപ്പര്‍ സ്റ്റാര്‍ നേരിട്ട് നടത്തിയ സംഭാഷണത്തിനൊടുവിലാണ് നിശാന്തിനിയെ മാറ്റാന്‍ തീരുമാനിച്ചത്. നിശാന്തിനിയെ മാറ്റണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നില്ല.

പക്ഷേ, നമ്മുടെ പിള്ളേരാണ്, ഉപദ്രവിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു എന്നാണു വിവരം. ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ പരിപാടിയുടെ പേരില്‍ വിവാദത്തില്‍പെട്ട സൂപ്പര്‍ സ്റ്റാര്‍ ഈ കേസില്‍ക്കൂടി ഇടപെട്ടു നാണംകെടാന്‍ തയ്യാറായില്ല എന്നാണു വിവരം. മറ്റു മൂന്നുപേരില്‍ ഒരാളാണ്. തീപ്പൊരി നടന്‍, ടിവി ചാനല്‍ ചെയര്‍മാനായ നടന്‍, സമീപകാലത്ത് വിവാഹമോചനം നേടിയ നടന്‍ എന്നിവരാണ് മലയാളത്തിലെ മറ്റു സൂപ്പര്‍ താരങ്ങള്‍.

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോമും മൂന്നു വനിതാ മോഡലുകളും പിടിയിലായ പിന്നാലെ യുവ സംവിധായകന്‍, നടി, നടന്‍ എന്നിവരുടെ പേരുകള്‍ പുറത്തുവന്നിരുന്നു. അത് വലിയ വിവാദമായെങ്കിലും റിപ്പോര്‍ട്ട് ചെയ്ത മാധ്യമം ഉറച്ചുതന്നെ നില്‍ക്കുകയാണ്. വൈകാതെ ആ റിപ്പോര്‍ട്ടിലെപ്പോലെയോ അതിനപ്പുറത്തോ കാര്യങ്ങള്‍ നടക്കുമെന്നും പലരും കുടുങ്ങുമെന്നും ഉറപ്പായതോടെയാണ് സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം.

്അതേസമയം, സമീപകാലത്ത് മലയാള സിനിമയിലെ യുവനക്ഷത്രമായി മാറിയ നടന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് മനസിലാക്കിയ അദ്ദേഹത്തിന്റെ കുടുംബം, ഏതു വിധവും ഈ കേസിലെ സത്യാവസ്ഥ പുറത്തുവരണം എന്ന ആഗ്രഹത്തിലാണ്. അദ്ദേഹത്തിന്റെ പ്രശസ്തനായ പിതാവുതന്നെ ഇത് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതായും അറിയുന്നു.
സൂപ്പര്‍ താരത്തിന്റെ ഇടപെടലില്‍ കൊക്കെയ്ന്‍ കേസ് വഴിതിരിയുന്നു?

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, Police, Actor, Film, Super Stare, Super star's interference in Kochi case against actor and director.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia