സപ്ലൈകോ വില പുതുക്കി നിശ്ചയിച്ചു; വെളിച്ചെണ്ണയക്കും ഉഴുന്നിനും വില കുറയും
Nov 28, 2014, 20:02 IST
കൊച്ചി:(www.kvartha.com 28.11.2014) സപ്ലൈകോയില്‍ നിന്നും ലഭിക്കുന്ന സബ്സിഡി സാധനങ്ങളുടെ വില ഡിസംബര്‍ ഒന്നു മുതല്‍ പുതുക്കി നിശ്ചയിച്ചു. വെളിച്ചെണ്ണ, ഉഴുന്ന് തുടങ്ങിയവയുടെ വില കുറയും. ചെറുപയര്‍ 74 രൂപ , ഉഴുന്ന്-66 രൂപ, കടല-48 രൂപ, വന്‍ പയര്‍-45 രൂപ, തുവരപ്പരിപ്പ്-65 രൂപ, മുളക്-75 രൂപ, മല്ലി- 112 രൂപ, പഞ്ചസാര-25 രൂപ. ജയ അരി-25 രൂപ, കുറുവ അരി-25 രൂപ, മട്ടഅരി-25 രൂപ, പച്ചരി-23 രൂപ, വെളിച്ചെണ്ണ (1 ലിറ്റര്‍) 139 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
കേരളാസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് ഈ സീസണില്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ നെല്ല് ശേഖരിച്ച ഇനത്തില്‍ 181 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. 1,21,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ച വകയില്‍ ആകെ 240 കോടി രൂപയാണ് നല്കാനുണ്ടായിരുന്നത്. പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചു വരെയുള്ള തുക നല്‍കിക്കഴിഞ്ഞു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ 30 വരെയുള്ള തുകയും നല്‍കിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala, News, Kochi, Supplyco new price in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.