പോലീസിന് കൂച്ചുവിലങ്ങിടാന്‍ സുപ്രീം കോടതി

 


കൊച്ചി: (www.kvartha.com 26.10.2014) ഏഴ് വര്‍ഷത്തില്‍ കുറവ് തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃതൃങ്ങളുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിലും റിമാന്‍ഡിലും സൂക്ഷ്മത പാലിക്കണമെന്നുള്ള കോടതിയുടെ പുതിയ നിര്‍ദേശം സംസ്ഥാനത്തെ പോലീസിന് തന്നിഷ്ടപ്രകാരമുള്ള നടപടികള്‍ക്ക് തിരിച്ചടിയാകും. കോടതിയുടെ ഉത്തരവ് ഉടന്‍ തന്നെ രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും മജിസ്‌ട്രേട്ട് കോടതികളിലും എത്തിക്കാനാണ് സുപ്രീകോടതിയുടെ നിര്‍ദേശം.

വഞ്ചന കേസ്, അടിപിടി തുടങ്ങിയ കേസുകളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുപരി പല പോലീസ് ഉദ്യോഗസ്ഥരും ഇടനിലക്കാരുടെ റോളിലേക്കാണ് മാറുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരാകുന്ന സന്ദര്‍ഭങ്ങളില്‍ വന്‍ സാമ്പത്തിക തിരിമറികളും നേട്ടങ്ങളുമാണ് ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. നിലവിലെ നിയമപ്രകാരം സ്റ്റേഷന്‍ ജാമ്യം കിട്ടാത്തതും എന്നാല്‍ ദുര്‍ബലമെന്ന് കരുതാവുന്ന കേസുകളില്‍  പോലും പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകാനും രണ്ടാഴ്ചത്തേക്ക് മജിസ്‌ട്രേറ്റ് കോടതിക്ക് പ്രതിയെ റിമാന്‍ഡ് ചെയ്യാനുമാകും.
പോലീസിന് കൂച്ചുവിലങ്ങിടാന്‍ സുപ്രീം കോടതി

അതിനാല്‍ അറസ്റ്റില്‍ നിന്നും റിമാന്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ എത്ര തുക പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനും കുറ്റാരോപിതന്‍ തയ്യാറാകും. ഇത്തരത്തിലുള്ള കേസുകള്‍ വന്നാല്‍ പ്രതിക്ക് വേണ്ടി ഇടനിലക്കാരനായി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഏജന്റുമാര്‍ പല സ്റ്റേഷന്‍ പരിസരത്തുമുണ്ട്. ഏജന്റുമാരുടെ നിര്‍ദേശാനുസരണം പണം തട്ടാന്‍ കേസുമായി ചെന്ന വാദിയെ പ്രതിയാക്കിയ സംഭവം വരെ് മുന്‍പുണ്ടായിട്ടുണ്ട്.

ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റുകള്‍ നടന്നപ്പോള്‍ പലരും ചില പോലീസ് ഉദ്യോഗസ്ഥരുടെ ബ്ലൈഡ് പണം വിതരണം ചെയ്യുന്നവരോ കുബേരന്മാരുമായി ബന്ധമുള്ളവരോ ആയിരുന്നു. ചെന്നൈ, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പല ഫൈനാന്‍സ് കമ്പനികളും ഉപഭോക്താവ് കുടിശ്ശിക അടക്കാത്തതിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കമ്പനികളുടെ ട്രൈബൂണലുകള്‍ പലവട്ടം സമന്‍സ് അയക്കുമെങ്കിലും കക്ഷി സ്ഥലത്തില്ലെന്ന് പറഞ്ഞ് സമന്‍സ് മടക്കുകയും പിന്നീട് വാറണ്ടാകുമ്പോള്‍ കക്ഷിക്ക് ഭയപ്പാടുണ്ടാക്കുകയും ചെയ്യുകയുമാണ് രീതി.

ഏറ്റവും ഒടുവില്‍ നിക്ഷേപതട്ടിപ്പിന്റെ പേരില്‍ കൊല്ലത്ത് യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ബിനാമിയെ വിജിലന്‍സ് വിഭാഗം പിടികൂടുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. എറണാകുളത്തെ ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരു വീട്ടുജോലിക്കാരിയെ വനിതാപോലിസ് അടക്കം ക്രൂരമായി മര്‍ദിച്ചതിന്റെ പേരിലുള്ള സംഭവം നടന്നത് ആഴ്ചകള്‍ക്ക് മുന്‍പാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പേരില്‍ സസ്‌പെന്‍ഷനിലായ എ.എസ്.ഐ യുടെ നടപടി, തിരുവന്തപുരത്ത് ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊന്ന സംഭവം തുടങ്ങി ഇത്തരത്തില്‍ പീഡനത്തിനിരയായവരെല്ലാം നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇത്തരത്തിലുള്ള പോലീസ് രാജിനാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം വിലങ്ങാകുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Police, Supreme Court of India, Kerala, Case, Accused, Investigates. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia