Response | 'നിയമം നിയമത്തിന്റെ വഴിക്ക് പോകും, എനിക്ക് ഒരു ഭയവുമില്ല;തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചതില്‍ പ്രതികരണവുമായി ആന്റണി രാജു

 
Supreme Court Restores Criminal Case | Antony Raju Responds
Supreme Court Restores Criminal Case | Antony Raju Responds

Photo Credit: Facebook / Antony Raju

● ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടുള്ളത്.
● എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇത് യാതൊരു വിധത്തിലുള്ള കുറവുമുണ്ടാക്കില്ല.
● വിധി പകര്‍പ്പിന്റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല.
● അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അതിനുശേഷം വിശദമായി പ്രതികരിക്കാം.

തിരുവനന്തപുരം: (KVARTHA) തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചതില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു. വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ താന്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് പറഞ്ഞ ആന്റണി രാജു നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും എനിക്ക് ഒരു ഭയവുമില്ലെന്നും ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടുള്ളതെന്നും എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇതു യാതൊരു വിധത്തിലുള്ള കുറവുമുണ്ടാക്കില്ലെന്നും അഭിപ്രായപ്പെട്ടു.  

വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടും, അതിലൊന്നും പ്രശ്‌നമില്ലെന്നും ആന്റണി രാജു പറഞ്ഞു. വിധി പകര്‍പ്പിന്റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തില്‍ വിശദമായി പ്രതികരിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഇവിടെ തന്നെയുണ്ട്. അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

സുപ്രീം കോടതിയുടേത് അബദ്ധ വിധിയാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പ്രതികരിച്ചു. ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങികൊണ്ടുപോകുന്നതിന് അപേക്ഷ നല്‍കിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ അദ്ദേഹം അപേക്ഷ നല്‍കിയത് പ്രതിയാണെന്നും വ്യക്തമാക്കി. കേസില്‍ സാക്ഷി മൊഴിയോ തെളിവുകളോ ഇല്ല. അതിനാല്‍ തന്നെ വിചാരണ നേരിടണമെന്ന് പറഞ്ഞുള്ള കോടതി വിധി അബദ്ധമാണെന്നും ദീപക് പ്രകാശ് പറഞ്ഞു.

#SupremeCourt #AntonyRaju #KeralaPolitics #LegalUpdates #CourtVerdict #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia