Suresh Gopi | പദയാത്ര വളരെ നേരത്തെ തീരുനമാനിച്ചത്; നാടകമാണെന്ന് പറയുന്നവര്‍ കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരെന്ന് സുരേഷ്‌ഗോപി
Oct 3, 2023, 13:59 IST
തൃശൂര്‍: (KVARTHA) കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പദയാത്ര നടത്താന്‍ വളരെ നേരത്തെ തന്നെ തീരുമാനിച്ചതെന്ന് സുരേഷ് ഗോപി. അതിനുശേഷമാണ് കേസില്‍ ഇഡി ഇടപെട്ടതെന്നും താരം പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിക്ക് ഇഡി കളമൊരുക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി വന്നശേഷമല്ല കരുവന്നൂരിനു പിന്നാലെ ഞാന്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാവേലിക്കര ബാങ്കിനു മുന്നില്‍ ജലപാനമില്ലാതെ ഉണ്ണാവ്രതമിരുന്നു. എന്റെ പങ്കാളിത്തം അതാണ്. കൊട്ടിയൂരും കൊട്ടിയത്തും ഇതുപോലെ പദയാത്ര നടത്തിയിരുന്നു. അന്ന് എനിക്ക് രാഷ്ട്രീയ പിന്‍ബലമില്ല. പക്ഷേ മനുഷ്യരുടെ പിന്‍ബലം ഉണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവനാണ് എന്റെ കൂടെ വന്നത്. അതു കഴിഞ്ഞ് പാമ്പാടിയിലേക്ക് പോകുമെന്നാണ് പറഞ്ഞത്. പക്ഷേ അപ്പോഴേയ്ക്കും ഞാന്‍ ചെല്ലണ്ട, ഞങ്ങള്‍ പരിഹരിക്കുന്നു എന്ന് അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുണ്ടെന്നും താരം വ്യക്തമാക്കി. അതിനാല്‍ പദയാത്ര നാടകമാണെന്നു പറയുന്നവര്‍ കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരെന്നും അത് അവരുടെ രാഷ്ട്രീയ മൂല്യങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പ്രശ്‌നമാണെന്നും താരം പറഞ്ഞു. കമ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു വര്‍ഷം മുന്‍പ് സൂചന കൊടുത്ത് കാത്തിരുന്നശേഷമാണ് പദയാത്രയ്ക്കായി വന്നത്. ഞാന്‍ വരുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഇഡി വന്നത്. അതുകൊണ്ട് ഈ പറയുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലുള്ള അവശേഷിക്കുന്ന വിശ്വാസം കൂടി നഷ്ടപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറു മാസം കഴിഞ്ഞല്ലേ. ഇതു നാടകമാണെങ്കില്‍ ഇതിനു മുന്‍പ് നടന്നതെല്ലാം നാടകമല്ലേ. അതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാടകമാണെന്ന് നിങ്ങള്‍ അങ്ങ് പറഞ്ഞേക്ക് എന്നും സുരേഷ് ഗോപി പറഞ്ഞു.

അവര്‍ക്ക് സോഷ്യലിസമില്ല, കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ്. ഞാന്‍ ടിയാനന്‍മെന്‍ സ്‌ക്വയറിനെക്കുറിച്ചും യു എസ് എസ് ആറിനെക്കുറിച്ചുമൊക്കെ പറയണോ? അത് ആദ്യം സംഭവിക്കേണ്ടത് ഇവിടെയായിരുന്നു, അതു ബംഗാളില്‍ സംഭവിച്ചു. അതു സംഭവിച്ചോളും. ആ രാഷ്ട്രീയം വിട്ടേക്കൂ എന്നും താരം പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് സൂചന കൊടുത്ത് കാത്തിരുന്നശേഷമാണ് പദയാത്രയ്ക്കായി വന്നത്. ഞാന്‍ വരുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഇഡി വന്നത്. അതുകൊണ്ട് ഈ പറയുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലുള്ള അവശേഷിക്കുന്ന വിശ്വാസം കൂടി നഷ്ടപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറു മാസം കഴിഞ്ഞല്ലേ. ഇതു നാടകമാണെങ്കില്‍ ഇതിനു മുന്‍പ് നടന്നതെല്ലാം നാടകമല്ലേ. അതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാടകമാണെന്ന് നിങ്ങള്‍ അങ്ങ് പറഞ്ഞേക്ക് എന്നും സുരേഷ് ഗോപി പറഞ്ഞു.
Keywords: Suresh Gopi on Karuvannur Protest March, Thrissur, News, Suresh Gopi, Karuvannur Protest March, Politics, Controversy, BJP, MV Govindan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.