തൃശൂരില്‍ ലീഡ് തിരിച്ചുപിടിച്ച് സുരേഷ് ഗോപി; കെ കെ രമയുടെ ലീഡ് 8000 ആയി ഉയര്‍ന്നു
May 2, 2021, 11:16 IST
തിരുവനന്തപുരം: (www.kvartha.com 02.05.2021) കേരള നിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമായ ലീഡുമായി ഇടതുമുന്നണി. ആകെയുള്ള 140 സീറ്റുകളില്‍ 93 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 45 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. അതേസമയം, പ്രതീക്ഷകള്‍ തെറ്റിച്ച് രണ്ടു മണ്ഡലങ്ങളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്.
മറ്റു സീറ്റുകളില്‍ എല്ലാം എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മത്സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍ ലീഡ് ചെയ്യുന്നു.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ രമ 8000 വോടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി ലീഡ് തിരിച്ചുപിടിച്ചു. 1530 വോടിനാണ് ലീഡ്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു.
Keywords: Suresh Gopi regains lead in Thrissur; KK Rema's lead rose to 8000, Thiruvananthapuram, News, Assembly-Election-2021, Result, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.