Poster | നീണ്ട ഇടവേളകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന 'ജെ. എസ്. കെ' യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടു; 'പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ മുഴുനീളന്‍ ഡയലോഗുകള്‍'
മോഹന്‍ലാലിന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് 'ജെ. എസ്. കെ' യുടെ പൂര്‍ണരൂപം
ഏറെ നാളുകള്‍ക്കുശേഷം അനുപമ പരമേശ്വരന്‍ മലയാള സിനിമയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൊച്ചി:(KVARTHA) സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ജെ. എസ്. കെ' യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് 'ജെ. എസ്. കെ' യുടെ പൂര്‍ണരൂപം.
ഏറെ നാളുകള്‍ക്കുശേഷം അനുപമ പരമേശ്വരന്‍ മലയാള സിനിമയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഡ്വ. ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസിലെ അഭിഭാഷകനായ ബാലചന്ദ്രന്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വമ്പന്‍ ബഡ് ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ' I know what i am doing, and will continue doing the same ' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മാധവ് സുരേഷ്, അക്‌സര്‍ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയന്‍ ചേര്‍ത്തല, രജത്ത് മേനോന്‍, ശഫീര്‍ ഖാന്‍, കോട്ടയം രമേശ്, അഭിഷേക് രവീന്ദ്രന്‍, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ബാലാജി ശര്‍മ, ജയ് വിഷ്ണു, ദിലീപ് മേനോന്‍, ജോമോന്‍ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂര്‍, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
കോസ്‌മോസ് എന്റര്‍ടൈന്‍മെന്റും ഇഫാര്‍ മീഡിയയും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാര്‍, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുജിത് നായരും, കിരണ്‍ രാജുമാണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസേഴ്‌സ്.
ഡി ഒ പി - റെണദിവേ, എഡിറ്റര്‍ -സംജിത് മുഹമ്മദ്, മ്യൂസിക് -ഗിരീഷ് നാരായണന്‍, റീ റെകോര്‍ഡിങ് - ക്രിസ്റ്റോ ജോബി, അഡീഷനല്‍ സ്‌ക്രീന്‍പ്ലേ ആന്‍ഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീര്‍ മുഹമ്മദുണ്ണി, വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - രാജേഷ് അടൂര്‍, കെ ജെ വിനയന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അമൃതാ മോഹനന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ് - ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് - പ്രദീപ് രംഗന്‍, ആര്‍ട് ഡയറക്ഷന്‍ - ജയന്‍ ക്രയോണ്‍, വി എഫ് എക്‌സ് - ഐഡന്റ് ലാബ്, ആക്ഷന്‍ കൊറിയോഗ്രാഫി - മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, സ്റ്റില്‍സ് - ജെഫിന്‍ ബിജോയ്, പി ആര്‍ ഒ ആന്‍ഡ് മാര്‍കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, എഎസ് ദിനേശ്. കണ്ടന്റ് കോര്‍ഡിനേഷന്‍ - അനന്തു സുരേഷ്( എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍).