Suresh Gopi | 'തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതില്‍ ബിജെപി പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി; എനിക്കൊരു താല്പര്യവുമില്ല; തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിച്ചോളാം' എന്നും താരം
Mar 9, 2024, 21:02 IST
തൃശൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ആളു കുറഞ്ഞതില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് ക്ഷുഭിതനായതായി റിപോര്‍ട്. ശനിയാഴ്ച രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. ആളുകളെ കാണാന്‍ സാധിക്കാത്തതിനും വോടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തതിലും ആണ് ബൂത് ഏജന്റ് ഉള്‍പെടെയുള്ള പ്രവര്‍ത്തകരെ സുരേഷ് ഗോപി ശകാരിച്ചതെന്നാണ് റിപോര്‍ട്.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്, എന്ത് ആവശ്യത്തിനാണ്, നിങ്ങള്‍ എനിക്ക് വോട് മേടിച്ചു തരാനാണെങ്കില്‍ വോടു ചെയ്യുന്ന പൗരന് ഇവിടെയുണ്ടാകണം. ബൂതുകാര് ഇതു മനസ്സിലാക്കണം. നമ്മള് യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മള് അവര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്.
അതിന് എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ ഞാന്‍ തിരുവനന്തപുരത്തേയ്ക്കു പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവര്‍ത്തിച്ചോളാം. എനിക്ക് ഒരു താല്പര്യവുമില്ല, ഭയങ്കര കഷ്ടമാണ് ഇത് - എന്നും താരം പ്രവര്‍ത്തകരോട് പറഞ്ഞു.
വനിതാ പ്രവര്‍ത്തകര്‍ ഉള്പെടെയുള്ളവരോടാണ് സുരേഷ് ഗോപി അനിഷ്ടത്തോടെ സംസാരിച്ചത്. ഇതിനിടെ സ്ഥാനാര്‍ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കോളനിയിലെ ആദിവാസികള്‍ ഉള്‍പെടെ രാവിലെ തേന്‍ ശേഖരിക്കാന്‍ പോയ സമയത്താണ് താരം എത്തിയതെന്നും ഇതിനെ തുടര്‍ന്നാണ് ആളുകളെ കാണാന്‍ സാധിക്കാതിരുന്നതെന്നുമാണ് വിവരം.

Keywords: Suresh Gopi upset with poor turnout during poll campaign in Thrissur, scolds BJP workers, Thrissur, News, Suresh Gopi, Politics, Report, Candidate, Campaign, Lok Sabha Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.